• Home
  • News
  • കുവൈത്തിലെ മാളുകളിലും ഇനി വാക്സീൻ

കുവൈത്തിലെ മാളുകളിലും ഇനി വാക്സീൻ

കുവൈത്ത് സിറ്റി∙കോവിഡ് വാക്സീൻ കൂടുതൽ ആളുകളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ആരോഗ്യമന്ത്രാലയത്തിന്റെ മൊബൈൽ ഫീൽഡ് വാക്സിനേഷൻ ക്യാം‌പെയ്​ൻ അവന്യു മാളിൽ തുടങ്ങി. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷോപ്പിങ് മാളുകൾ കേന്ദ്രീകരിച്ച് സേവനം ലഭ്യമാക്കും.അവന്യു മാളിൽ മാത്രം പതിനായിരം പേർക്ക് വാക്സീൻ നൽകാൻ കഴിയുമെന്നാണ് കണക്ക്. മൊബൈൽ ക്യാം‌പെയ്ന്റെ ആദ്യഘട്ടത്തിൽ 34,758 പേർക്ക് വാക്സീൻ നൽകിയതായി മന്ത്രാലയം വക്താവ് അറിയിച്ചു. കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങൾ, പള്ളികൾ, ബാങ്കുകൾ, ഭക്ഷ്യോത്പാന സ്ഥാപനങ്ങൾ, സിനിമാ തിയറ്ററുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട പ്രവർത്തനം.
റജിസ്റ്റർ ചെയ്തവർക്ക് വാക്സീൻ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കിയാണ് മൊബൈൽ യൂണിറ്റുകളുടെ പ്രവർത്തനം. വ്യക്തിഗത വിവരങ്ങൾ ലഭിക്കുന്നതിന് സിവിൽ ഐഡി സ്കാനിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വാഹനത്തിൽ ക്രമീകരിച്ചിട്ടുണ്ട്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All