• Home
  • News
  • രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാലും ഈ വിഭാഗക്കാരുടെ രോഗപ്രതിരോധ ശേഷി കൂട

രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാലും ഈ വിഭാഗക്കാരുടെ രോഗപ്രതിരോധ ശേഷി കൂടില്ലെന്ന് പഠനം

ന്യൂയോര്‍ക്ക് : അവയവം മാറ്റ ശസ്ത്രക്രിയ നടത്തിയ ആളുകള്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷവും രോഗപ്രതിരോധ ശേഷി കൂടുന്നില്ലെന്ന് പഠനം. അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

അവയവങ്ങള്‍ മാറ്റിവെച്ചവരില്‍ മൊഡേണ, ഫൈസര്‍ വാക്‌സിനുകള്‍ സ്വീകരിച്ച 54 ശതമാനം ആളുകളില്‍ മാത്രമാണ് ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കപ്പെട്ടത്. ഗവേഷണത്തിലെ കണ്ടെത്തലുകള്‍ ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

അവയവം സ്വീകരിച്ചവര്‍ രണ്ട് ഡോസ് വാക്‌സിന്‍ മതിയായ പ്രതിരോധശേഷി ഉറപ്പ് നല്‍കുന്നുവെന്ന് കരുതരുത്. ഇവര്‍ വാക്‌സിനേഷന് ശേഷവും കൊവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് നിര്‍ദേശിക്കുന്നു, ജോണ്‍സ് ഹോപ്കിന്‍സ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്രഫസറായ ഡോറി സെഗേവ് പറഞ്ഞു.

ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവ സ്വീകരിക്കുന്ന ആളുകള്‍ പലപ്പോഴും പുതിയ അവയവത്തെ ശരീരം നിരസിക്കുന്നത് തടയുന്നതിനും മരുന്നുകള്‍ കഴിക്കണം. രോഗാണുക്കള്‍ക്കെതിരെ വാക്‌സിന്‍ വഴി ഉണ്ടാവുന്ന ആന്റിബോഡികള്‍ നിര്‍മിക്കാനുള്ള കഴിവിനെ അത് തടസപ്പെടുത്തിയേക്കാമെന്നും ഗവേഷകര്‍ പറഞ്ഞു.

അവയവമാറ്റം നടത്തിയ 658 പേരിലാണ് ഗവേശകര്‍ ഈ പഠനം നടത്തിയത്. ഇവരില്‍ ആര്‍ക്കും തന്നെ 2020 ഡിസംബര്‍ 16 മുതല്‍ മാര്‍ച്ച് 13 വരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. 658 പേരില്‍ 98 പേര്‍ക്ക് (15 ശതമാനം) ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 21 ദിവസങ്ങള്‍ക്ക് ശേഷം ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കപ്പെട്ടതായി ഗവേഷകര്‍ കണ്ടെത്തി.

രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 29 ദിവസത്തിന് ശേഷം 658ല്‍ 357 പേരില്‍ ആന്റിബോഡി കണ്ടെത്തി. അതായത് 54 ശതമാനം. രണ്ട് ഡോസ് വാക്‌സിനുകളും പരിഗണിക്കുമ്പോള്‍ 658ല്‍ 301 പേര്‍ക്കും (46 ശതമാനം) ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കപ്പെട്ടിട്ടില്ല. 259 പേര്‍ക്ക് (39 ശതമാനം) രണ്ടാമത്തെ ഡോസിന് ശേഷമാണ് ആന്റിബോഡി ഉണ്ടായതെന്നും പഠനം കണ്ടെത്തി.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All