• Home
  • News
  • ന്യുമോണിയ ബാധിച്ച് പ്രവാസി മലയാളി മരിച്ചു

ന്യുമോണിയ ബാധിച്ച് പ്രവാസി മലയാളി മരിച്ചു

റിയാദ് : ന്യുമോണിയ ബാധിച്ച് സൗദിയില്‍ പ്രവാസി മലയാളി മരിച്ചു. ഖമീസ് മുശൈത്ത് ജി.എന്‍.പി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് ആലത്തൂര്‍ പുതുക്കോട് തച്ചനകണ്ടി ഗുരുക്കള്‍ ഹൗസില്‍ അബ്ദുല്‍ റസാഖാണ് (60) മരിച്ചത്. ഖമീസ് മുശൈത്ത് സനാഇയ റോഡില്‍ മിനി മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. 

20 വര്‍ഷത്തിലധികമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ 15 വര്‍ഷങ്ങളായി ഖമീസ് മുശൈത്തില്‍ ഉണ്ട്. പിതാവ്: കുഞ്ഞുകുട്ടി ഗുരുക്കള്‍, മാതാവ്: ഐഷാ ഉമ്മ, ഭാര്യ: ഷഹീദ ബീഗം, മക്കള്‍: ഫാത്തിമ സുഹ്‌റ, ഫാരിഷ. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ഖമീസ് മുശൈത്തില്‍ ഖബറടക്കുന്നതിനുള്ള നടപടികളുമായി മരുമകനും കെ.എം.സി.സി പ്രവര്‍ത്തകരും രംഗത്തുണ്ട്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All