• Home
  • News
  • പെരുന്നാൾ അവധി ഇന്നു മുതൽ അതിരുവിടാതെ ആഘോഷം

പെരുന്നാൾ അവധി ഇന്നു മുതൽ അതിരുവിടാതെ ആഘോഷം

ദുബായ് ∙ മലയാളികളടക്കമുള്ള പ്രവാസികൾ ചെറിയ പെരുന്നാൾ ആഘോഷത്തിന്റെ ഒരുക്കങ്ങളിലേക്ക്. സ്വകാര്യ മേഖലയിലും ഇന്ന് അവധി തുടങ്ങും. കോവിഡ് സാഹചര്യത്തിൽ ഉല്ലാസയാത്രകളും ഒത്തുചേരലുകളും വേണ്ടെന്നാണ് ബാച്‌ലേഴ്സിന്റെ ഉൾപ്പെടെ തീരുമാനം.

യുഎഇയിൽ സുരക്ഷിത സാഹചര്യങ്ങളാണെങ്കിലും നാട്ടിലെ രോഗവ്യാപനവും ഓക്സിജൻ ക്ഷാമത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും ആശങ്ക വളർത്തുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഊഹാപോഹങ്ങളും ആധി കൂട്ടുന്നു.

നാട്ടിൽ കുട്ടികളോടും പ്രായമായ മാതാപിതാക്കളോടും പുറത്തിറങ്ങേണ്ടെന്നു ദിവസവും വിളിച്ചോർമിപ്പിക്കുന്നു. വീട്ടിൽ ആരെങ്കിലും വരുന്നത് ഒഴിവാക്കുക, പുറമേ നിന്നുള്ള ഭക്ഷണം കഴിക്കാതിരിക്കുക, സാധനങ്ങൾ ഓൺലൈനിൽ മാത്രം വാങ്ങുക എന്നിങ്ങനെ നിർദേശങ്ങൾ നീളുന്നു. ഇതരസംസ്ഥാനങ്ങളിലുള്ള മക്കളുടെ കാര്യത്തിലാണ് മറ്റു ചിലരുടെ ആശങ്ക.

സഹായവുമായി സൗഹൃദ കൂട്ടായ്മകൾ

യുഎഇയിലെ പ്രവാസികളിൽ ഏറെപ്പേരും ഒരു ഡോസ് വാക്സീൻ എങ്കിലും സ്വീകരിച്ചവരാെണങ്കിലും കോവിഡ് വകഭേദങ്ങൾ കണക്കിലെടുത്ത് യാത്രകളിലും ആഘോഷങ്ങളിലും കടുത്ത നിയന്ത്രണമേർപ്പെടുത്തി. പെരുന്നാൾ അവധിക്ക് വെറുതെയെങ്കിലും വടക്കൻ എമിറേറ്റുകളിൽ കറങ്ങുന്ന ശീലമുള്ളവർ പോലും ഇത്തവണ ഒഴിവാക്കി. വടക്കൻ മേഖലയിലെ സുഹൃത്തുക്കൾ ക്ഷണിക്കുന്നുമില്ല. പെരുന്നാൾ സദ്യവട്ടങ്ങളിൽ ആർഭാടം വേണ്ടെന്നു തീരുമാനിച്ചവരുമേറെ. 

ആഘോഷം ലളിതമാക്കി നിശ്ചിതസംഖ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു ചെലവഴിക്കുന്ന പ്രവണത കൂടുകയും ചെയ്തു. ഇതിനായി വാട്സാപ് കൂട്ടായ്മകൾക്കും രൂപം നൽകി.

ഒരുക്കങ്ങളുമായി ദുബായ് മുനിസിപ്പാലിറ്റി

പെരുന്നാളിനെ വരവേൽക്കാൻ ഒരുക്കം പൂർത്തിയാക്കിയതായി ദുബായ് മുനിസിപ്പാലിറ്റി. മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള കശാപ്പുശാലകൾ വെള്ളിയാഴ്ചയൊഴികെ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടുവരെ പ്രവർത്തിക്കും. 

വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ 11 വരെയും. കശാപ്പു ചെയ്ത മൃഗങ്ങളെ വീടുകളിലെത്തിക്കുന്നതിന് അൽ മവാഷി, തുർക്കി, ഷബാബ് അൽ ഫ്രീജ്, ദബായിഹ് അൽദാർ, അൽ അനൂദ് സ്ലോട്ടേഴ്സ് തുടങ്ങിയ സ്മാർട് ആപ്പുകൾ ഉപയോഗിക്കാം.   വിപണികൾ, വാട്ടർ ചാനലുകൾ, ബീച്ചുകൾ തുടങ്ങി ഹൈവേകളിൽ വരെ ശുചീകരണം നടക്കും. ഇതിനായി ജീവനക്കാരെ നിയോഗിച്ചു.  റസ്റ്ററന്റുകൾ, സ്വീറ്റ് ഷോപ്പുകൾ, ബേക്കറികൾ, പ്രശസ്തകിച്ചനുകൾ, പഴം–പച്ചക്കറി വിപണി എന്നിവിടങ്ങളിൽ സുരക്ഷാ നിലവാരം അധികൃതർ പരിശോധിക്കും.

60% വിലക്കുറവ് പ്രഖ്യാപിച്ച്  കടകൾ

ചെറിയ പെരുന്നാൾ പ്രമാണിച്ച് 19 വരെ  60%വരെ വിലക്കുറവ് പ്രഖ്യാപിച്ച് വ്യാപാര സ്ഥാപനങ്ങൾ. ഓൺലൈൻ ഇടപാടുകൾക്കും ഇളവ് ബാധകമാണ്.

യുഎഇയിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യസാധനങ്ങൾ, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയ്ക്ക് ആകർഷക വിലക്കുറവുണ്ട്.  ലുലു മാളുകളിൽ 20 മുതൽ 50% വരെയാണ് വിലക്കുറവെന്ന് ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാർ പറഞ്ഞു. ഭക്ഷ്യവസ്തുക്കളടക്കം  2500 ഉൽപന്നങ്ങൾക്ക് 17വരെ വിലക്കുറവുണ്ടാകും.

അബുദാബി സഹകരണ സ്ഥാപനങ്ങളിൽ 1,000 അവശ്യവസ്തുക്കൾക്ക് 60% വരെ വിലക്കുറവുണ്ടെന്ന് സഹകരണ സ്ഥാപനങ്ങളുടെ ഓപ്പറേഷൻ ഡപ്യൂട്ടി ഡയറക്ടർ അബ്ദുല്ല ഈദ് അറിയിച്ചു.

ഫ്രഷ് ചിക്കൻ, പഴം-പച്ചക്കറികൾ, പാൽ, ചീസ്, പച്ചക്കറികൾ, എണ്ണ, സൗന്ദര്യവർധക വസ്തുക്കൾ, മധുര പലഹാരങ്ങൾ, കളിക്കോപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അബുദാബിയിൽ മാത്രം  40 സഹകരണ സ്ഥാപനങ്ങളുണ്ട്.

ക്യാരിഫോറിൽ 15 വരെ 50% വിലക്കുറവ് ഉണ്ടാകുമെന്നാണ് അറിയിപ്പ്. ഇടത്തരം സൂപ്പർ മാർക്കറ്റുകളും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All