• Home
  • News
  • ഖത്തർ തൊഴിലാളികള്‍ക്കൊപ്പമാണ്; പുതിയ തൊഴിൽ നിയമം ലംഘിക്കുന്നവരെ അംഗീകരിക്കില്ല:

ഖത്തർ തൊഴിലാളികള്‍ക്കൊപ്പമാണ്; പുതിയ തൊഴിൽ നിയമം ലംഘിക്കുന്നവരെ അംഗീകരിക്കില്ല: അംബാസിഡർ

ദോഹ: ഖത്തറിന്റെ പുതിയ തൊഴില്‍ നിയമം ലംഘിക്കുന്ന കമ്പനികളെ അംഗീകരിക്കില്ലെന്ന് ജര്‍മ്മനിയിലെ ഖത്തര്‍ അംബാസിഡര്‍ അബ്ദുള്ള ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍താനി പറഞ്ഞു. അടുത്തിടെ യൂറോപ്യന്‍ ഗാര്‍ഡിംഗ് ആന്റ് സെക്യൂരിറ്റി സര്‍വീസുമായി ഉണ്ടായ തര്‍ക്കത്തില്‍  വികസനം, തൊഴില്‍- സാമൂഹ്യകാര്യമന്ത്രാലയങ്ങളുടെ തീരുമാനം  തൊഴിലാളികള്‍ക്ക് അനുകൂല നിലപാടാണ് എടുത്തത്.
ഖത്തറിന്റെ  പുതിയ തൊഴില്‍ നിയമം ലംഘിക്കുന്ന ഒരു കമ്പിനിയെയും സര്‍ക്കാര്‍ അംഗീകരിക്കില്ല.  നടപ്പാക്കുന്ന എല്ലാ പരിഷ്‌കാരങ്ങളും ഉറപ്പാക്കികൊണ്ട് തൊഴിലാളികളെ സംരക്ഷിക്കാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങള്‍ നേടുന്നതിന് പിന്തുണ അറിയിച്ച അദ്ദേഹം തൊഴില്‍ നിയമത്തില്‍ എന്തെങ്കിലും ലംഘനം ഉണ്ടായാല്‍ പരാതികള്‍ സമര്‍പ്പിക്കണമെന്നും പറഞ്ഞു. 
2020 സെപ്റ്റംബറില്‍ പുറപ്പെടുവിച്ച നിയമ ഭേദഗതിയുടെ പ്രാധാന്യത്തെ കുറിച്ചും വിദേശ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞു. കമ്പനികള്‍ നടത്തുന്ന നിയമലംഘനങ്ങളെകുറിച്ച് തൊഴിലാളികള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിനായി ഖത്തര്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അവിടെ തൊഴിലാളികള്‍ക്ക്  പരാതികള്‍ തൊഴില്‍ മന്ത്രാലയത്തില്‍ സമര്‍പ്പിക്കാമെന്നും അംബാസിഡര്‍ പറഞ്ഞു. 
രാജ്യത്തെ തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങളെ കുറിച്ച് അറിയുന്നതിനായി പുതിയ തൊഴില്‍ നിയമത്തിനെ കുറിച്ച് വര്‍ക്ക്‌ഷോപ്പുകളും ബോധവത്കരണ ക്യംപെയ്‌നും ഇതിനോടകം തന്നെ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All