• Home
  • News
  • സർക്കാർ ജീവനക്കാർ 16 മുതൽ ഓഫിസിൽ എത്താൻ നിർദേശം

സർക്കാർ ജീവനക്കാർ 16 മുതൽ ഓഫിസിൽ എത്താൻ നിർദേശം

അബുദാബി∙ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരെല്ലാം ഈ മാസം 16 മുതൽ ഓഫിസിൽ നേരിട്ട് ജോലിക്ക് എത്താൻ നിർദേശം.  വീട്ടിലിരുന്നുള്ള ജോലി മതിയാക്കി പെരുന്നാൾ അവധിക്കുശേഷം ഓഫിസിൽ എത്താനാണ് നിർദേശം.

 കോവിഡ് നിയന്ത്രണ വിധേയമായി വരുന്ന യുഎഇ സാധാരണ നിലയിലേക്ക് കടക്കുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കോവിഡ് മാനദണ്ഡം പാലിച്ചാകണം  ഓഫിസിൽ ഹാജരാകേണ്ടത്.  

ഇതേസമയം ഇ–ലേണിങിൽ പഠിക്കുന്ന കുട്ടികളുടെ അമ്മമാർക്ക് വിദ്യാഭ്യാസ വർഷം അവസാനിക്കുംവരെ   വർക്ക് ഫ്രം ഹോം തുടരാനും അനുമതി നൽകി. 

ജനസംഖ്യയുടെ 70% പേർ വാക്സീൻ എടുത്തു. ഇതിനകം വാക്സീൻ എടുക്കാത്ത സർക്കാർ ജീവനക്കാർ സ്വന്തം നിലയിൽ ആഴ്ചതോറും പിസിആർ ടെസ്റ്റ് എടുത്ത് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിർദേശിച്ചു. 

ആരോഗ്യപരമായ കാരണങ്ങളാൽ വാക്സീൻ എടുക്കാൻ സാധിക്കാത്തവർക്ക് രേഖകൾ ഹാജരാക്കിയാൽ തൊഴിലുടമയുടെ ചെലവിൽ പിസിആർ ടെസ്റ്റ്  എടുക്കാൻ സൗകര്യം ഒരുക്കണമെന്നും അറിയിച്ചു.

 ജീവനക്കാരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ അകലം പാലിച്ച് സീറ്റ് ക്രമപ്പെടുത്തുന്നത് ഉൾപ്പെടെ സംവിധാനങ്ങൾ സ്ഥാപനത്തിൽ സജ്ജമാക്കണമെന്നും നിർദേശമുണ്ട്.  മലയാളികളടക്കം ഒട്ടേറെ വിദേശികൾ സർക്കാർ ജോലിയിലുണ്ട്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All