• Home
  • News
  • സുരക്ഷയുടെ പെരുന്നാൾ ദിനങ്ങൾ

സുരക്ഷയുടെ പെരുന്നാൾ ദിനങ്ങൾ

ദോഹ: ഖത്തറിൽ ചെറിയ പെരുന്നാൾ വ്യാഴാഴ്​ച. ഔഖാഫ്​ ഇസ്​ലാമികമതകാര്യമന്ത്രാലയത്തിന്റെ മാസപ്പിറവി  നിർണയകമ്മിറ്റിയാണ് പെരുന്നാൾ മേയ്​ 13 നായിരിക്കുമെന്ന്​​ പ്രഖ്യാപിച്ചത്​.
പെരുന്നാൾ അവധി ദിവസങ്ങളിൽ ഗതാഗത സംവിധാനം കൂടുതൽ എളുപ്പമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഗതാഗത ജനറൽ ഡയറക്ടറേറ്റ് അധിക  തയാറെടുപ്പുകൾനടത്തി. ഇതിെൻറ ഭാഗമായി വാണിജ്യ സ്​ട്രീറ്റുകളിലും പ്രധാന റോഡുകളിലും ഷോപ്പിങ്​ മാളുകളിലും ഈദ് പ്രാർഥാന ഗ്രൗണ്ടുകൾക്കും  പള്ളികൾക്കും സമീപം പൊലീസ്​ പെട്രോളിങ്​ ശക്തമാക്കും. പെരുന്നാൾ അവധി ദിവസങ്ങളിൽ എല്ലാ പ്രദേശങ്ങളിലും പ​േട്രാളിങ്​ നടത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി  കൂടുതൽ പ​േട്രാളിങ്​ വാഹനങ്ങളെ വിന്ന്യസിക്കും. തയാറെടുപ്പുകൾ പൂർത്തിയായതായും ഗതാഗത ജനറൽ ഡയറക്ടറേറ്റ്  അറിയിച്ചു.  
ഷോപ്പിങ്ങിനായി കൂടുതൽ ആളുകൾ ഒത്തുചേരുന്ന മാർക്കറ്റുകളിലും വാണിജ്യ സ്​ട്രീറ്റുകളിലും നിരീക്ഷണം കടുപ്പിക്കും. പെരുന്നാളിനോടനുബന്ധിച്ചും തുടർന്നുള്ള ദിവസങ്ങളിലും വാഹന ഗതാഗതം സുഗമമാക്കുന്നതിനുള്ള തയാറെടുപ്പുകൾ  പൂർത്തിയായതായും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പേട്രാളിങ് വാഹനങ്ങളെ വിന്ന്യസിക്കുമെന്നും ട്രാഫിക് അവയർനസ്​  വിഭാഗം മേധാവി കേണൽ മുഹമ്മദ് റാദി അൽ ഹാജിരി പറഞ്ഞു.  
കോവിഡ്-19 വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സുരക്ഷ മുൻകരുതലുകളും നിയന്ത്രണങ്ങളും  പാലിക്കുന്നുണ്ടെന്നും പൊലീസ്​ നിരീക്ഷിക്കും. വാഹനങ്ങളിലെ യാത്രക്കാരുടെ എണ്ണവും ഇഹ്തിറാസ്​ സ്​റ്റാറ്റസും കർശനമായി  പരിശോധിക്കുമെന്നും കേണൽ അൽ ഹാജിരി വ്യക്തമാക്കി. പെരുന്നാൾ അവധി ദിനങ്ങളിലും മന്ത്രാലയത്തിന്റെ  സുരക്ഷാവകുപ്പും ട്രാഫിക്​ ഇൻവെസ്​റ്റിഗേഷൻ വിഭാഗവും ദിവസം 24 മണിക്കൂറും പ്രവർത്തിക്കും. സേവാനാധിഷ്​ഠിത  വകുപ്പുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകും. നാഷനാലിറ്റി ആൻഡ്​​ ട്രാവൽ ഡോക്യുമെൻറ്​സ്​, പാസ്​പോർട്​, ട്രാഫിക്​ ആൻഡ്​​  ഫിംഗർ പ്രിൻറ്​ തുടങ്ങിയ ഇത്തരം വകുപ്പുകൾ രാവിലെ എട്ടുമുതൽ ഉച്ചക്ക്​ 12 മണിവരെ പ്രവർത്തിക്കും. വാഹനങ്ങളുടെ സാ​ങ്കേതികപരിശോധനകേന്ദ്രങ്ങളായ വുഖൂദ്​ വെഹിക്കിൾസ്​ ഇൻസ്​പെക്​ഷൻ അഥവാ ഫാഹിസ്​ കേന്ദ്രങ്ങളുടെ പ്രവർത്തനം  പെരുന്നാൾ അവധിദിനങ്ങളിൽ പുനഃക്രമീകരിച്ചിട്ടുണ്ട്​. ഫാഹിസ്​ കേന്ദ്രങ്ങൾക്ക്​ മേയ്​ ഒമ്പതുമുതൽ 18 വരെയാണ്​ അവധി. എന്നാൽ  ജനങ്ങൾക്കുള്ള സേവനം മുടങ്ങാതിരിക്കാനായി മസ്​റൂഅ, വക്​റ എന്നിവിടങ്ങളിലെ ഫാഹിസ്​ കേന്ദ്രങ്ങൾ തുറന്നുപ്രവർത്തിക്കും.   
മേയ്​ ഒമ്പതുമുതൽ റമദാൻ അവസാനം വരെ രാവിലെ എട്ടുമുതൽ ഉച്ചക്ക്​ 12 മണിവരെയായിരിക്കും ഇത്​. ഇവ മേയ്​ 16 മുതൽ 18  വരെ രാവിലെ എട്ട്​ മുതൽ ഉച്ചക്ക്​​ 12 വരെയും പ്രവർത്തിക്കും. 11.45ന്​ ഈ കേന്ദ്രങ്ങളുടെ ഗേറ്റ്​ അടക്കും.അതിന്​ മുമ്പ്​  എത്തുന്നവർക്ക്​ മാത്രമെ സേവനങ്ങൾ ലഭിക്കൂ. ചെറിയപെരുന്നാൾ നമസ്​കാരം പുലർച്ചെ 5.05ന്​ നടക്കുമെന്ന്​ ഔഖാഫ്​ അറിയിച്ചു. പള്ളികൾ, മൈതാനങ്ങൾ എന്നിവിടങ്ങളിലായി ആകെ 1,028 ഇടങ്ങളിലാണ്​ പെരുന്നാൾ നമസ്​കാരം ഉണ്ടാവുക.നമസ്​കാരം  നടക്കുന്ന പള്ളികളുടെ ലൊക്കേഷൻ അടക്കമുള്ള പൂർണവിവരങ്ങൾ അടങ്ങിയ പട്ടിക കഴിഞ്ഞ ദിവസം മന്ത്രാലയത്തിന്റെ  സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.
പള്ളികളിലെത്തുന്നവർ എല്ലാവിധ കോവിഡ്​ പ്രതിരോധചട്ടങ്ങളും പാലിക്കണം. സ്വന്തമായി  നമസ്​കാരപടങ്ങൾ കൊണ്ടുവരണം. ഹസ്​തദാനം, ആലിംഗനം തുടങ്ങിയവ ഒഴിവാക്കണം.  

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All