• Home
  • News
  • ഖത്തറിൽ മുതിര്‍ന്നവരിൽ 50 ശതമാനം പേര്‍ക്കും കൊവിഡ് ആദ്യ ഡോസ് നല്‍കിയെന്ന് മന്ത്ര

ഖത്തറിൽ മുതിര്‍ന്നവരിൽ 50 ശതമാനം പേര്‍ക്കും കൊവിഡ് ആദ്യ ഡോസ് നല്‍കിയെന്ന് മന്ത്രാലയം

രാജ്യത്തെ മുതിര്‍ന്നവരുടെ ജനസംഖ്യയിലെ 50 ശതമാനം പേര്‍ക്കും കൊവിഡ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്തെ കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത രൂപത്തില്‍ തന്നെയാണ് നീങ്ങുന്നത്. ജനസംഖ്യയിലെ 738,335 പേര്‍ക്ക് കൊവിഡ് രണ്ടു ഡോസും നല്കാന്‍ സാധിച്ചു. അതായത് ജനസംഖ്യയുടെ 32.7 ശതമാനം പേരും രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
ഇതുവരെയും 200,000 ഡോസ് കൊവിഡ് വാക്‌സിന്‍ രാജ്യത്താകമാനം വിതരണം ചെയ്തിട്ടുണ്ട്. അറുപത് വയസിന് മുകളിലുള്ള രാജ്യത്തെ പത്തില്‍ ഒമ്പത് പേര്‍ക്കും വാക്്‌സിന്‍ ലഭ്യമാക്കിയെന്നത് ചെറിയ കാര്യമല്ല. ഏപ്രില്‍ മാസത്തെ മാത്രം കണക്കെടുത്താല്‍ കൊവിഡ് ബാധിച്ച തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുള്ള ഒരു ശതമാനം പേര്‍ മാത്രമാണ് കൊവിഡ് രണ്ട് ഡോസും സ്വീകരിച്ചിട്ടുള്ളത്. 
കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലാത്ത വിവിധ പ്രായക്കാരായ രാജ്യത്തെ നിരവധി പേര്‍ വൈറസ് ബാധ മൂലം തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിച്ചിട്ടുള്ളത് മന്ത്രാലയം ഗൗരവത്തോടെയാണ് നോക്കി കാണുന്നത് എന്നും മന്ത്രാലയം വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All