• Home
  • News
  • സർപ്രൈസുകൾ അവസാനിക്കുന്നില്ല; ബിഗ് ടിക്കറ്റിലൂടെ കോടികളുടെ സമ്മാനത്തിന് പുറമെ സ്

സർപ്രൈസുകൾ അവസാനിക്കുന്നില്ല; ബിഗ് ടിക്കറ്റിലൂടെ കോടികളുടെ സമ്മാനത്തിന് പുറമെ സ്വർണം നേടാനും അവസരം

അബുദാബി: മലയാളികളുള്‍പ്പെടെ നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച അബുദാബി ബിഗ് ടിക്കറ്റ് ഇത്തവണ ഉപഭോക്താക്കള്‍ക്കായി മറ്റൊരു സര്‍പ്രൈസുമായെത്തുന്നു. ബിഗ് ഗോള്‍ഡ് ഗിവ് എവേ ഓഫറിലൂടെ ബിഗ് ടിക്കറ്റ് വാങ്ങുന്നവരില്‍ നിന്നുള്ള ഭാഗ്യശാലികള്‍ക്ക് കൈനിറയെ സ്വര്‍ണം നേടാനുള്ള അവസരമാണ് ലഭിക്കുന്നത്. നിങ്ങളുടെ ജീവിതം മാറ്റി മറിക്കാനും സ്വപ്‌നങ്ങള്‍ സഫലമാക്കാനും ബിഗ് ഗോള്‍ഡ് ഗിവ് എവേ നിങ്ങളെ സഹായിക്കും.

24 കാരറ്റിന്റെ 50 ഗ്രാം സ്വര്‍ണമാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഇതിന് പുറമെ ബിഗ് ടിക്കറ്റിലൂടെ കോടികള്‍ സ്വന്തമാക്കാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കുന്നു. മേയ് 13 വ്യാഴാഴ്ച രാവിലെ 12.01 മുതല്‍ മേയ് 17 തിങ്കളാഴ്ച രാത്രി 11.59 വരെയാണ് ബിഗ് ഗോള്‍ഡ് ഗിവ് എവേ  കാലയളവ്. ഈ പ്രൊമോഷന്‍ കാലയളവില്‍ 1,000 ദിര്‍ഹം മുടക്കി ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് സ്വര്‍ണം സ്വന്തമാക്കാനുള്ള നറുക്കെടുപ്പിന്റെ ഭാഗമാകാം. ഇലക്ട്രോണിക് നറുക്കെടുപ്പ് വഴിയാണ് ഭാഗ്യശാലികളെ കണ്ടെത്തുന്നത്.

ബിഗ് ഗോള്‍ഡ് ഗിവ് എവേയില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും എന്‍ട്രികള്‍ നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തും. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 10 ഭാഗ്യശാലികള്‍ക്കാണ് 24 കാരറ്റിന്റെ 50 ഗ്രാം സ്വര്‍ണം സമ്മാനമായി ലഭിക്കുക. മേയ് 17ന് ബിഗ് ഗോള്‍ഡ് ഗിവ് എവേ വിജയികളെ പ്രഖ്യാപിക്കും. പ്രൊമോഷന്‍ കാലയളവില്‍ പണം നല്‍കിയും കാര്‍ഡുപയോഗിച്ചും പര്‍ചേസ് ചെയ്യുന്ന എല്ലാ ടിക്കറ്റുകളും, വെബ്‌സൈറ്റ് വഴിയും സ്‌റ്റോര്‍ വഴിയും വാങ്ങുന്ന മറ്റ് ബിഗ് ടിക്കറ്റുകള്‍ക്കൊപ്പം നറുക്കെടുപ്പിനായി നിക്ഷേപിക്കും. ഇതിലൂടെ ബിഗ് ടിക്കറ്റ് വാങ്ങിയ എല്ലാവര്‍ക്കും 1.5 കോടി ദിര്‍ഹത്തിന്റെ(30 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) ഗ്രാന്റ് പ്രൈസ് സ്വന്തമാക്കാനുള്ള അവസരവും ലഭിക്കുന്നു. സ്വപ്‌ന വിജയം സ്വന്തമാക്കുന്ന ആ ഭാഗ്യശാലി ഒരു പക്ഷേ നിങ്ങളാകും.

ബിഗ് ടിക്കറ്റിന്റെ ഫന്റാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പില്‍ രണ്ട് പേര്‍ക്കാണ് കോടികള്‍ സമ്മാനമായി ലഭിക്കുക. ഒന്നാം സമ്മാനം 1.5 കോടി ദിര്‍ഹവും രണ്ടാം സമ്മാനം 10 ലക്ഷം ദിര്‍ഹവുമാണ്. കൂടാതെ മറ്റ് ആറ് ക്യാഷ് പ്രൈസുകളും വിജയികളെ കാത്തിരിക്കുന്നു. ഇതിന് പുറമെ ഡ്രീം കാര്‍ പ്രൊമോഷനിലൂടെ ആഢംബര കാറും സ്വന്തമാക്കാം. കൂടാതെ ബിഗ് ഗോള്‍ഡ് ഗിവ് എവേയിലൂടെ സമ്മാനം നേടാനുള്ള നിങ്ങളുടെ സാധ്യതയും വര്‍ധിക്കുകയാണ്. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All