• Home
  • News
  • ഖത്തറിൽ റൂമുകൾ വൃത്തിയാക്കാനും അണുവിമുക്തമാക്കാനുമുള്ള റോബോട്ടുകൾ പ്രവര്‍ത്തിച്ച

ഖത്തറിൽ റൂമുകൾ വൃത്തിയാക്കാനും അണുവിമുക്തമാക്കാനുമുള്ള റോബോട്ടുകൾ പ്രവര്‍ത്തിച്ചു തുടങ്ങി

ദോഹ: ഖത്തറില്‍ ക്ലീനിങ് ജോലികള്‍ ചെയ്യുന്ന റോബോട്ടുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. അല്‍ ഔറൂബ ഗള്‍ഫ് ട്രേഡിങ് കമ്പനിയാണ് ഇത്തരം റോബോട്ടുകളെ രാജ്യത്ത് വിതരണത്തിന് എത്തിച്ചിരിക്കുന്നത്. യാതൊരു മനുഷ്യ സഹായവും ആവശ്യമില്ലാതെ ക്ലീനിങ് ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ ഈ റോബോട്ടുകള്‍ക്ക് സാധിക്കും. അത്യാധുനിക ത്രീ ഡീ കാമറകള്‍ ആണ് റോബോട്ടുകളില്‍ സ്ഥാപിച്ചിട്ടുള്ളത്.കൊവിഡ് വൈറസിന്റെ വരവോടു കൂടി അടിക്കടിയുള്ള അണുവിമുക്തീകരണം ഗൃഹങ്ങളിലും ഓഫീസുകളിലും അത്യാവശ്യമായി വന്നിരിക്കുകയാണ്. ഇന്‍ഡോറിലും ഓപ്പണ്‍ സ്പേസുകളിലും ഒരു പോലെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും എന്നതാണ് ഈ റോബോട്ടുകളുടെ പ്രത്യേകത. ആശുപത്രികള്‍, മെട്രോ, സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍, ഫാക്ടറികള്‍ എന്നിവടങ്ങളില്‍ റോബോട്ടുകളുടെ സേവനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നാണ് റോബോട്ടിന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All