• Home
  • News
  • പുരുഷ ആശ്രിതർ ഇല്ലാതെ സ്ത്രീകൾക്ക് ഹജിന് അപേക്ഷിക്കാം

പുരുഷ ആശ്രിതർ ഇല്ലാതെ സ്ത്രീകൾക്ക് ഹജിന് അപേക്ഷിക്കാം

മക്ക :  ഒരു സംഘം സ്ത്രീകൾ ഉണ്ടെങ്കിൽ പുരുഷ ആശ്രിതർ ഇല്ലാതെയും ഈ വർഷം  ഹജിന് അപേക്ഷിക്കാനാകുമെന്ന്  ഹജ്-ഉംറ സഹ മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മശാത്ത് പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഈ വർഷം മന്ത്രാലയം മുന്നോട്ട് വച്ച നിബന്ധനകൾക്കനുസൃതമായി സ്ത്രീകളുടെ സംഘത്തിന് ഈ അവസരം ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിൽ സ്വദേശികളെന്നോ പ്രവാസികളെന്നോ വ്യത്യാസമില്ല. അഞ്ചു വർഷത്തിനിടയ്ക്ക് ഹജ് കർമം നിർവഹിക്കാത്തവർക്കും അൻപതോ അതിൽ കൂടുതലോ പ്രായമുള്ളവർക്കും ആയിരിക്കും മുൻഗണന എന്നും അദ്ദേഹം പറഞ്ഞു. 

18 വയസ്സ് മുതൽ 65 വയസ്സ് വരെയുള്ള കോവിഡ്  വാക്‌സീൻ സ്വീകരിച്ച 60,000 പേർക്കാണ് ഇപ്രാവശ്യത്തെ ഹജിന് അനുമതിയുള്ളത്. വ്യക്തികളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ് ഈ നിബന്ധനയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേക സ്വീകരണങ്ങൾ ഇപ്രാവശ്യത്തെ ഹജിന് ഉണ്ടാകില്ല. പുണ്യ സ്ഥലങ്ങളിൽ ഹജ് തീർഥാടകർക്ക് നേരിട്ട് സേവനങ്ങൾ നൽകാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം ഓരോ ബസ് യാത്രയിലും കർശനമായ  ആരോഗ്യ മുൻകരുതൽ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All