• Home
  • News
  • വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിക്കുന്നവര്‍ക്ക് കൊവിഡ് വരാന്‍ സാധ്യത കുറവെന്ന് ഖത

വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിക്കുന്നവര്‍ക്ക് കൊവിഡ് വരാന്‍ സാധ്യത കുറവെന്ന് ഖത്തറിലെ ആരോഗ്യ വിദഗ്ദര്‍

കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിക്കുന്നവര്‍ക്ക് രോഗം വരാന്‍ സാധ്യത കുറവെന്നു റിപ്പോര്‍ട്ട്. വാക്‌സിന്‍ എടുക്കാത്തവരെ അപേക്ഷിച്ച് ഇവര്‍ക്ക് രോഗസാധ്യത 80 ശതമാനത്തോളം കുറവാണ്.

രോഗപ്രതിരോധത്തിന് വാക്‌സിനേഷന്‍ ഏറ്റവും ഫലപ്രദമാണെന്നും ഗവേഷകര്‍ വ്യക്തമാക്കി. ഹമദ് വിമാനത്താവളത്തിലിറങ്ങിയ പ്രവാസികളുടെ പി.സി.ആര്‍ പരിശോധനാ ഡേറ്റകള്‍ വിലയിരുത്തിയാണ് ഖത്തര്‍ ഗവേഷകരുടെ റിപ്പോര്‍ട്ട്.

ആരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, വെയ്ല്‍ കോര്‍ണല്‍ മെഡിസിന്‍-ഖത്തര്‍, ഖത്തര്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകര്‍ ചേര്‍ന്നു തയാറാക്കിയ റിപ്പോര്‍ട്ട് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു.

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കു രോഗം വന്നാലും ഗുരുതരമാകില്ലെന്നാണ് രാജ്യാന്തര റിപ്പോര്‍ട്ടുകള്‍. വിമാനത്താവളത്തില്‍ 2,61,849-ല്‍ ഏറെ പേരെ പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ആരോഗ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ.റോബര്‍ട്ടോ ബെര്‍ട്ടോളിനി പറഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All