• Home
  • News
  • 24 മണിക്കൂറിനുള്ളില്‍ ഹജ്ജിനു വേണ്ടി അപേക്ഷിച്ചത് 4,50,000 ഓളം പേര്‍

24 മണിക്കൂറിനുള്ളില്‍ ഹജ്ജിനു വേണ്ടി അപേക്ഷിച്ചത് 4,50,000 ഓളം പേര്‍

ജിദ്ദ : ഈ വര്‍ഷത്തെ ഹജ്ജിനായി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അപേക്ഷിച്ചത് 4,50,000 ഓളം പേര്‍. സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നുമായാണ് ഇത്രയും അപേക്ഷകള്‍ ലഭിച്ചത്. 

അപേക്ഷകരില്‍ 60 ശതമാനം പുരുഷന്മാരും 40 ശതമാനം സ്ത്രീകളുമാണ്. സ്വദേശികളും വിദേശികളുമടക്കം ഇത്തവണ 60,000 പേര്‍ക്കായിരിക്കും ഹജ്ജിനവസരമുണ്ടാവുക എന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചതാണ്.

ഇന്നലെ ഉച്ചക്ക് ഒരു മണി മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. രജിസ്ട്രേഷന്‍ 10 ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. അതേസമയം, ഹജ്ജിനു തെരഞ്ഞെടുക്കപ്പെട്ടാല്‍ മൂന്ന് ദിവസങ്ങള്‍ക്കകം ഏതെങ്കിലും ഒരു പാക്കേജ് പണമടച്ച് ബുക്ക് ചെയ്യണമെന്നു ഹജ്ജ് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All