• Home
  • News
  • സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടില്ല; ഇനി പ്രാദേശിക ലോക്ക്ഡൗൺ

സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടില്ല; ഇനി പ്രാദേശിക ലോക്ക്ഡൗൺ

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ സംസ്ഥാന വ്യാപക ലോക്ക് ഡൗണ്‍ നീട്ടില്ല. സംസ്ഥാന വ്യാപമായി അടച്ചിടുന്നതിന് പകരം പ്രാദേശിക നിയന്ത്രണങ്ങള്‍ മതിയെന്ന നിലപാടിലാണ് സര്ക്കാര്‍. 

ടി.പി.ആര്‍ കുറഞ്ഞ സ്ഥലങ്ങളില്‍ 17-ാം തീയതി മുതല്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും. രോഗ വ്യാപന നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ മാത്രമായി നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്താനാണ് തീരുമാനം. സംസ്ഥാനത്തെ സ്ഥിതി സമഗ്രമായി വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച അവലോകന  യോഗം പുരോഗമിക്കുകയാണ്. 

മൂന്നാം തരംഗ മുന്നറിയിപ്പും ഇളവുകള്‍ നല്‍കിയാല്‍ അത് ദുരുപയോഗം ചെയ്യുമെന്ന ആശങ്കയും എല്ലാം നിലവിലുള്ളതിനാല്‍ ഏറെ ശ്രദ്ധിച്ചാണ് ഇളവുകള്‍ സംബന്ധിച്ച തീരുമാനം സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുന്നത്. 

തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ധാരണ. 30%-ത്തില്‍ കൂടുതല്‍ ടി.പി.ആര്‍ ഉള്ള സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഉണ്ടാകും. അതും ട്രിപ്പില്‍ ലോക് ഡൗണ്‍ പോലുള്ള കര്‍ശന നിയന്ത്രണമാണ് ഇത്തരം മേഖലകളില്‍ ഉദ്ദേശിക്കുന്നത്. 

20-30 % ആണെങ്കില്‍ ഭാഗിക നിയന്ത്രണം. എട്ട് ശതമാനത്തില്‍ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കാനുള്ള തീരുമാനം ആണ് പരിഗണിക്കുന്നത്. അതേസമയം, പൊതുഗതാഗതം, അന്തര്‍ ജില്ലാ യാത്ര, ഏതൊക്കെ സ്ഥാപനങ്ങള്‍ തുറക്കണം എന്നതടക്കം പൊതു കാര്യങ്ങളില്‍ ഇനിയും തീരുമാനം വരേണ്ടതുണ്ട്. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All