• Home
  • News
  • അത്യാധുനിക സാങ്കേതിക വിദ്യ, കുറഞ്ഞ സമയം; കൊലക്കേസ് പ്രതിയെ കുടുക്കി ദുബായ് പൊലീസ

അത്യാധുനിക സാങ്കേതിക വിദ്യ, കുറഞ്ഞ സമയം; കൊലക്കേസ് പ്രതിയെ കുടുക്കി ദുബായ് പൊലീസ്

ദുബായ് ∙ ആഫ്രിക്കക്കാരനെ കൊലപ്പെടുത്തിയ പ്രതിയെ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കുറഞ്ഞനേരം കൊണ്ട് ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടയാളുടെ കൂട്ടുകാരൻ തന്നെയായിരുന്നു പ്രതി. ഞായറാഴ്ച വൈകിട്ട് ഹൂർ അൽ അൻസിലാണ് സംഭവം. ആഫ്രിക്കക്കാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു കിടക്കുന്നതായി വിവരം ലഭിച്ചതനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. 

ഉടൻ തന്നെ മൃതദേഹം ഫോറൻസിക് ലാബിലേയ്ക്ക് മാറ്റി. പരിശോധനയിൽ യുവാവ് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ആദ്യം കണ്ടെത്തിയത്. കൊല ചെയ്യപ്പെട്ടതാണെന്നതിന് യാതൊരു തെളിവും ലഭിച്ചില്ല. എന്നാൽ, ദുബായ് പൊലീസിന്റെ ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് യുവാവ് ആക്രമിക്കപ്പെട്ടതാണോ, എങ്കിൽ ഏത് ആയുധമുപയോഗിച്ചാണ് കൊലപ്പെടുത്തിയത് എന്നീ കാര്യങ്ങൾ കണ്ടെത്താൻ രക്തക്കറ പരിശോധന നടത്തുകയായിരുന്നു. 

യുവാവ് ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും ആയുധമുപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നും തെളിഞ്ഞു. തുടർന്ന് ഇയാളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയുമെല്ലാം സിെഎഡി ചോദ്യം ചെയ്തു. ഇതിൽ ഒരാളുടെ മൊഴിയിലെ വൈരുധ്യമാണ് പ്രതിയെ അറസ്റ്റ് ചെയ്യിക്കാൻ വഴിയൊരുക്കിയതെന്ന്  ക്രൈം സീൻ ഡയറക്ടർ കേണൽ മക്കി സൽമാൻ അഹമദ് സൽമാൻ പറഞ്ഞു.

പണമിടപാടു സംബന്ധിച്ച തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All