• Home
  • News
  • ഖത്തറില്‍ അമിതവേഗതയില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ട

ഖത്തറില്‍ അമിതവേഗതയില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ട്രാഫിക് പൊലീസ്

രാജ്യത്ത് അമിത വേഗതയില്‍ വാഹനമോടിക്കുന്നവരെ നിയമ നടപടികള്‍ക്ക് വിധേയമാക്കുമെന്ന് ട്രാഫിക് വിഭാഗം ബോധവത്കരണ വിഭാഗം മേധാവി ഡോ. കേണല്‍ മുഹമ്മദ് അല്‍ ഹിജിരി. ഖത്തര്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിയമ ലംഘകരെ ഉടന്‍ നിയമ നടപടികള്‍ക്ക് വിധേയമാക്കും. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചു നടപടികള്‍ സ്വീകരിക്കും. അമിത വേഗത ആപത്തിന് കാരണമാക്കും. നിരവധി തവണ ഇക്കാര്യത്തില്‍ ബോധവത്കരണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ചില വിഭാഗം ജനങ്ങള്‍ ഇത് പാലിക്കുന്നില്ലായെന്ന് അദേഹം പറഞ്ഞു. ഇത്തരം നിയമ ലംഘനങ്ങള്‍ മരണത്തിന്റെ എണ്ണവും അപകടത്തിന്റെ അഗാധവും ഇരട്ടിയാക്കുമെന്നും അദേഹം സൂചിപ്പിച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All