• Home
  • News
  • പ്രവാസിയില്‍ നിന്ന് കൊവിഡ് ബാധിച്ചത് 16 സഹതൊഴിലാളികള്‍ക്ക്

പ്രവാസിയില്‍ നിന്ന് കൊവിഡ് ബാധിച്ചത് 16 സഹതൊഴിലാളികള്‍ക്ക്

മനാമ : ബഹ്‌റൈനില്‍ കൊവിഡ് പോസിറ്റീവായ പ്രവാസിയില്‍ നിന്ന് രോഗം ബാധിച്ചത് 16 സഹതൊഴിലാളികള്‍ക്ക്. കൊവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുന്ന പദ്ധതിയുടെ ഭാഗമായി ആരോഗ്യ മന്ത്രാലയമാണ് ഇന്നലെ രാത്രി ഈ വിവരം പുറത്തുവിട്ടത്. 

33കാരനായ പ്രവാസിയില്‍ നിന്നാണ് മൂന്ന് താമസസ്ഥലങ്ങളിലുള്ള സഹതൊഴിലാളികള്‍ക്ക് കൊവിഡ് പകര്‍ന്നത്. അതേസമയം 58 വയസ്സുള്ള പ്രവാസി പുരുഷനില്‍ നിന്ന് മക്കളും സഹോദരങ്ങളും കൊച്ചുമക്കളും മരുമകളും ഉള്‍പ്പെടെ 10 കുടുംബാംഗങ്ങള്‍ക്ക് രോഗം ബാധിച്ചു. ഇവരെല്ലാം രോഗബാധിതനുമായ പ്രവാസിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരാണ്. മരുമകളില്‍ നിന്ന് ദ്വിതീയ സമ്പര്‍ക്കം വഴി അവരുടെ മാതാവിനും കൊവിഡ് പകര്‍ന്നു. ഇതോടെ ഈ ക്ലസ്റ്ററില്‍ ആകെ 11 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 6,034 കൊവിഡ് കേസുകളാണ് ജൂണ്‍ 10 മുതല്‍ 16 വരെയുള്ള കാലയളവില്‍ രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതില്‍  3,253 പേര്‍ സ്വദേശികളും  2,781 പേര്‍ വിദേശികളുമാണ്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All