• Home
  • News
  • വി​സ-​തൊ​ഴി​ൽ നി​യ​മ ലം​ഘ​നം: ഇ​തു​വ​രെ പി​ടി​യി​ലാ​യ​ത്​ 56 ല​ക്ഷം വി​ദേ​ശി​ക​

വി​സ-​തൊ​ഴി​ൽ നി​യ​മ ലം​ഘ​നം: ഇ​തു​വ​രെ പി​ടി​യി​ലാ​യ​ത്​ 56 ല​ക്ഷം വി​ദേ​ശി​ക​ൾ

ദ​മ്മാം: വി​സ, തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക്​ സൗ​ദി അ​റേ​ബ്യ​യി​ൽ ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​ത്തി​നി​ടെ പി​ടി​യി​ലാ​യി നി​യ​മ​ന​ട​പ​ടി നേ​രി​ട്ട​ത്​ 56 ല​ക്ഷം വി​ദേ​ശി​ക​ൾ. രാ​ജ്യ​ത്തി​ന്റെ സ​മ​ഗ്ര പ​രി​വ​ർ​ത്ത​ന പ​ദ്ധ​തി​യാ​യ 'വി​ഷ​ൻ-2030'ന്റെ ഭാ​ഗ​മാ​യി 'നി​യ​മ​ലം​ഘ​ക​രി​ല്ലാ​ത്ത രാ​ജ്യം'​എ​ന്ന പേ​രി​ൽ 2017 മു​ത​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ച റെ​യ്​​ഡി​ലൂ​ടെ​യാ​ണ്​ ഇ​ത്ര​യ​ധി​കം നി​യ​മ ലം​ഘ​ക​രെ പി​ടി​കൂ​ടി​യ​ത്.
ഈ ​വ​ർ​ഷം ജൂ​ൺ 16 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ഇ​ഖാ​മ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​വ​രും അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്ക്​ നു​ഴ​ഞ്ഞു​ക​ട​ന്ന​വ​രു​മാ​ണ്​ പി​ടി​യി​ലാ​യ​ത്. ഇ​തി​ൽ 15,53,667 പേ​രെ ഇ​തി​ന​കം അ​വ​ര​വ​രു​ടെ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ക​യ​റ്റി​വി​ട്ട​താ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തൊ​ട്ടാ​കെ​യു​ള്ള അ​ന​ധി​കൃ​ത വി​ദേ​ശി​ക​ളെ ഒ​ഴി​വാ​ക്കി തൊ​ഴി​ൽ വി​പ​ണി​യും സാ​മൂ​ഹി​ക ക്ര​മ​ങ്ങ​ളും നി​യ​മ​വി​ധേ​യ ചാ​ല​ക​ങ്ങ​ൾ ആ​ക്കു​ക എ​ന്ന ല​ക്ഷ്യ​േ​ത്താ​ടെ 2017 അ​വ​സാ​ന​ത്തോ​ടെ​യാ​ണ്​ 19ഓ​ളം മ​ന്ത്രാ​ല​യ​ങ്ങ​ളെ​യും ഇ​ത​ര സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളെ​യും ചേ​ർ​ത്ത്​​​ പ്ര​ത്യേ​ക സ​മി​തി രൂ​പ​പ്പെ​ടു​ത്തി നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്​. മാ​ന​വ വി​ഭ​വ​ശേ​ഷി വ​കു​പ്പും സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​വും പാ​സ്​​പോ​ർ​ട്ട്​ വി​ഭാ​ഗ​വും അ​തി​ൽ പ​ങ്കാ​ളി​ക​ളാ​യി. 
രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യാ​യി​രു​ന്നു വി​വി​ധ വ​കു​പ്പു​ക​ളെ ഒ​രു​മി​ച്ച്​​ ചേ​ർ​ത്തു​ള്ള ഇ​ത്ത​ര​മൊ​രു നീ​ക്ക​ത്തി​ന്​ സ​ർ​ക്കാ​ർ ഭാ​ഗ​ത്ത്​ നി​ന്ന്​ ശ്ര​മ​മു​ണ്ടാ​യ​ത്​്. 56,15,884 ആ​ളു​ക​ളാ​ണ്​ ഇ​തു​വ​രെ കൃ​ത്യ​മാ​യി പി​ടി​യി​ലാ​യി​ട്ടു​ള്ള​ത്. ഇ​തി​ൽ 43,04,206 പേ​രെ പി​ടി​കൂ​ടി​യ​ത്​ താ​മ​സ നി​യ​മ ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ലാ​ണ്. 8,02,125 പേ​ർ തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ലും പി​ടി​യി​ലാ​യി. അ​തി​ർ​ത്തി വ​ഴി രാ​ജ്യ​ത്തേ​ക്ക്​ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച 5,09,553 പേ​രും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. തെ​ക്ക​ൻ അ​തി​ർ​ത്തി​യി​ലൂ​ടെ രാ​ജ്യ​ത്തേ​ക്ക്​ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച​വ​രി​ൽ അ​ധി​ക​വും ഇ​തോ​പ്യ​ക്കാ​രും യെ​മ​നി​ക​ളു​മാ​ണ്. മൂ​ന്ന്​ ശ​ത​മാ​നം ആ​ളു​ക​ൾ മാ​ത്ര​മേ മ​റ്റ്​ രാ​ജ്യ​ക്കാ​രാ​യി​ട്ടു​ള്ള​വ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ളൂ.   
അ​ന​ധി​കൃ​ത​മാ​യി രാ​ജ്യം വി​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ 9,508 പേ​രും ​പി​ടി​യി​ലാ​യി​ട്ടു​ണ്ട്. നി​യ​മ​ലം​ഘ​ക​രാ​യ വി​ദേ​ശി​ക​ൾ​ക്ക്​ താ​മ​സ​വും യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കി​യ​തി​െൻറ പേ​രി​ൽ 2,766 സ്വ​ദേ​ശി​ക​ളേ​യും പി​ടി​കൂ​ടി. 5,456 വി​ദേ​ശി​ക​ളേ​യും ഇ​തേ കു​റ്റ​ത്തി​ന്​ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ആ​രോ​പ​ണ വി​ധേ​യ​രാ​യ സൗ​ദി​ക​ളി​ൽ അ​ഞ്ചു​പേ​ർ ഒ​ഴി​ച്ച്​ ബാ​ക്കി​യു​ള്ള കേ​സു​ക​ളി​ലും അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി, ശി​ക്ഷ ന​ട​പ്പാ​ക്കു​ക​യും വി​ട്ട​യ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. 49,954 പു​രു​ഷ​ന്മാ​രും 3,962 സ്ത്രീ​ക​ളും അ​ട​ങ്ങു​ന്ന 53,916 പ്ര​വാ​സി​ക​ളാ​ണ് ഇ​പ്പോ​ൾ നി​യ​മ ലം​ഘ​ക​രാ​യി ത​ട​ങ്ക​ൽ കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള​ത്. 7,14,208 നി​യ​മ​ലം​ഘ​ക​ർ​ക്ക് നാ​ടു​ക​ട​ത്ത​ലി​നൊ​പ്പം പി​ഴ​യും ചു​മ​ത്തി​യി​ട്ടു​ണ്ട്.   
പി​ടി​കൂ​ടി​യ നി​യ​മ ലം​ഘ​ക​രു​ടെ വി​വ​ര​ങ്ങ​ൾ അ​ത​ത്​ എം​ബ​സി​ക​ൾ​ക്കും കോ​ൺ​സു​ലേ​റ്റു​ക​ൾ​ക്കും കൈ​മാ​റു​ക​യും താ​ൽ​ക്കാ​ലി​ക യാ​ത്രാ​രേ​ഖ​ക​ൾ ഉ​ണ്ടാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. കോ​വി​ഡ്​ സു​ര​ക്ഷ കാ​ര​ണ​ങ്ങ​ളാ​ൽ നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള ത​ട​വു​കാ​രു​ടെ യാ​ത്ര​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു.വ​ള​രെ താ​മ​സി​യാ​തെ ഭൂ​രി​പ​ക്ഷം ആ​ളു​ക​ളേ​യും അ​വ​ര​വ​രു​ടെ സ്വ​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ മ​ട​ക്കി അ​യ​ക്കു​മെ​ന്നും അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All