• Home
  • News
  • വാട്സാപ് പഴയ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്ന ഫോണുകളിലെ സേവനം നിർത്തുന്നു

വാട്സാപ് പഴയ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്ന ഫോണുകളിലെ സേവനം നിർത്തുന്നു

ന്യൂ​യോ​ർ​ക്ക്: മെസേജിങ് സര്‍വീസായ വാട്സാപ് പഴയ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്ന ഫോണുകളിലെ സേവനം നിർത്തുന്നു. ഐഒഎസ് 7 നും അതിനു താഴെയും ആൻഡ്രോയിഡ് 2.3.7, നോക്കിയ എസ്40 ഒഎസുകൾ ഉപയോഗിക്കുന്ന ഫോണുകളിലെ സേവനമാണ് ജനുവരി 1 മുതൽ അവസാനിച്ചു തുടങ്ങുന്നത്.നോ​ക്കി​യ എസ് 40 പ്ലാ​റ്റ്ഫോ​മി​ലു​ള്ള ഫോ​ണു​ക​ളി​ൽ വാ​ട്സ്ആ​പ്പ് പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. അ​തെ, 2018 ഡി​സം​ബ​ർ 31 ഓ​ടെ ഈ​ഫോ​ണു​ക​ളി​ൽ വാ​ട്സ്ആ​പ്പ് സേ​വ​നം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. 2019 ജൂ​ൺ വ​രെ സേ​വ​നം നീ​ട്ടു​മെ​ന്ന് ക​മ്പ​നി നേ​ര​ത്തെ അ​റി​യി​ച്ചെ​ങ്കി​ലും പി​ന്നീ​ട് തീ​രു​മാ​നം മാ​റ്റു​ക​യാ​യി​രു​ന്നു.ഭാ​വി​യി​ൽ വാ​ട്സാ​പ്പ് വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഈ ​ഫോ​ണു​ക​ളി​ൽ ഇ​ല്ലാ​ത്ത​താ​ണ് തീ​രു​മാ​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​മ്പ​നി​യു​ടെ ഔ​ദ്യോ​ഗി​ക ബ്ലോ​ഗ്പോ​സ്റ്റി​ൽ അ​റി​യി​ച്ചു. ഇ​തൊ​രു ക​ടു​ത്ത തീ​രു​മാ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ മി​ക​ച്ച സേ​വ​നം ഒ​രു​ക്കേ​ണ്ട​തി​ന് തീ​രു​മാ​ന​ത്തി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ക​മ്പ​നി പ​റ​ഞ്ഞു.2017 ഡി​സം​ബ​ര്‍ 31ന് ​ബ്ലാ​ക്ക് ബെ​റി ഒ​എ​സ്, ബ്ലാ​ക്ക് ബെ​റി 10, വി​ൻ​ഡോ​സ് 8.0, നോ​ക്കി​യ എ​സ് 60 എ​ന്നീ പ്ലാ​റ്റ്ഫോ​മു​ക​ളി​ലെ പ്ര​വ​ര്‍​ത്ത​നം വാ​ട്‌​സ്ആ​പ്പ് അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. ആ​ൻ​ഡ്രോ​യ്ഡ് 2.3.7 വ​രെ​യു​ള്ള വെ​ർ​ഷ​നു​ക​ളി​ലു​ള്ള സേ​വ​നം 2020 ഫെ​ബ്രു​വ​രി വ​രെ മാ​ത്ര​മേ കാ​ണു​ക​യു​ള്ളു​വെ​ന്നും ക​മ്പ​നി അ​റി​യി​ച്ചി​ട്ടു​ണ്ട്.

Entertainment

Business