• Home
  • News
  • ടിക്കറ്റ്​ ബുക്കിങ്​ ഇല്ല; വിമാന സർവിസ്​ ഇന്ന്​ തുടങ്ങില്ല

ടിക്കറ്റ്​ ബുക്കിങ്​ ഇല്ല; വിമാന സർവിസ്​ ഇന്ന്​ തുടങ്ങില്ല

ദുബൈ: ​വാക്​സിൻ സ്വീകരിച്ചവർക്ക്​ ബുധനാഴ്​ച മുതൽ ദുബൈയിലേക്ക്​ മടങ്ങിയെത്താനാകുമെന്ന പ്രതീക്ഷകൾക്ക്​ മങ്ങലേൽക്കുന്നു. ഞായറാഴ്​ച ഉച്ചക്ക്​ നിർത്തിവെച്ച ടിക്കറ്റ്​ ബുക്കിങ്​ ഇതുവരെ പുനരാരംഭിച്ചില്ല. യാത്രവിലക്ക്​ സംബന്ധമായ അവ്യക്​തതകൾ നിലനിൽക്കുന്നതിനാലാണ്​ എയർലൈനുകൾ ബുക്കിങ്​ നിർത്തിയത്​. ഇതുസംബന്ധിച്ച്​ പുതിയ അറിയിപ്പ്​ ലഭിക്കാത്തതിനാൽ നാട്ടിൽ കുടുങ്ങിയ പ്രവാസികളും നിരാശയിലായി.

ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക്​ വാക്​സിൻ നിർബന്ധമാക്കിയതായി ശനിയാഴ്​ചയാണ്​ ദുബൈ ദുരന്തനിവാരണ സമിതി അറിയിച്ചത്​. 23 മുതൽ രണ്ട്​ ഡോസ്​ വാക്​സിൻ നിർബന്ധമാണെന്നായിരുന്നു അറിയിപ്പ്​.

ബുധനാഴ്​ച മുതൽ സർവിസ്​ പുനരാരംഭി​ക്കുമെന്ന്​ എമിറേറ്റ്​സും അറിയിച്ചതോടെ പ്രവാസികൾക്ക്​ ആശ്വാസമായിരുന്നു. ചില എയർലൈനുകൾ ടിക്കറ്റ്​ ബുക്കിങ്​ തുടങ്ങുകയും ചെയ്​തു. എന്നാൽ, പലകാര്യങ്ങളിലും അവ്യക്​തത ഉണ്ടായതോടെ എയർലൈനുകൾ ടിക്കറ്റ്​ ബുക്കിങ്​ നിർത്തിവെക്കുകയായിരുന്നു.

നാട്ടിൽനിന്ന്​ നാല്​ മണിക്കൂറിനുള്ളിലെടുത്ത റാപ്പിഡ്​ പി.സി.ആർ ഫലം വേണമെന്ന നിർദേശമാണ്​ പ്രധാന തടസ്സമായി നിൽക്കുന്നത്​. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇതിന്​ സംവിധാനം ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണെന്ന്​ എയർപോർട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യയെ ഉദ്ദരിച്ച്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. എന്നാൽ, എന്ന്​ മുതലാണ്​ സംവിധാനം ഏർപ്പെടുത്തുന്നതെന്ന്​ വ്യക്​തമാക്കിയിട്ടില്ല. കേരളത്തിലും സംസ്​ഥാന സർക്കാർ ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നാണ്​ അറിയുന്നത്​. എന്നാൽ, മറ്റ്​ ചില വിഷയങ്ങളിലും അനിശ്ചിതാവസ്​ഥയുണ്ട്​. മറ്റ്​ എമിറേറ്റുകളിലെ വിസക്കാർക്ക്​ ദുബൈയിലെത്താമോ, വാക്​സിനെടുക്കാത്ത കുട്ടികൾക്ക്​ യാത്ര ചെയ്യാമോ, ആറ്​ മാസത്തിൽ കൂടുതൽ നാട്ടിൽ തങ്ങിയവർക്ക്​ യാത്രാവിലക്കുണ്ടോ, ജി.ഡി.ആർ.എഫ്​.എയുടെ അനുമതി വേണോ തുടങ്ങിയ വിഷയങ്ങളിൽ എയർ​ലൈനുകൾക്കുപോലും വ്യക്​തമായ ഉത്തരമില്ല. ഈ സാഹചര്യത്തിലാണ്​ ബുക്കിങ്​ നിർത്തിയത്​. സോൾഡ്​ ഔട്ട്​ എന്നാണ്​ ഇവരുടെ വെബ്​സൈറ്റുകളിൽ കാണിക്കുന്നത്​.

ഇന്ത്യക്കൊപ്പം ഇളവ്​ നൽകിയ ദക്ഷിണാഫ്രിക്കയിലേക്കും നൈജീരിയയിലേക്കും എമിറേറ്റ്​സ്​ ജൂലൈ ആറുവരെ സർവിസ്​ നിർത്തിവെച്ചതും ​ഇന്ത്യൻ പ്രവാസികളുടെ ആശങ്ക വർധിപ്പിക്കുന്നു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All