• Home
  • News
  • വീട്ടിലിരുന്ന്​ ജോലി ചെയ്യാൻ ദുബൈ മുനിസിപ്പാലിറ്റി പുതിയ തസ്​തിക സൃഷ്​ടിക്കും

വീട്ടിലിരുന്ന്​ ജോലി ചെയ്യാൻ ദുബൈ മുനിസിപ്പാലിറ്റി പുതിയ തസ്​തിക സൃഷ്​ടിക്കും

ദുബൈ: മഹാമാരിക്കാലത്ത്​ ഭൂരിപക്ഷം സ്​ഥാപനങ്ങളും ജീവനക്കാർക്ക്​ വീട്ടിലിരുന്ന്​ ജോലി ചെയ്യാൻ സൗകര്യമൊരുക്കിയപ്പോൾ ഇതൊരു സ്​ഥിരം സംവിധാനമാക്കാൻ ഒരുങ്ങുകയാണ്​ ദുബൈ മുനിസിപ്പാലിറ്റി. വി​ദൂര ജോലികൾക്കായി പ്രത്യേക തസ്​തിക സൃഷ്​ടിക്കാനാണ്​ മുനിസിപ്പാലിറ്റിയുടെ പദ്ധതി. യു.എ.ഇയിൽ ആദ്യമായാണ്​ ഒരു സർക്കാർ വകുപ്പ്​ ഇത്തരമൊരു പദ്ധതി പ്രഖ്യാപിക്കുന്നത്​.

ഏതൊക്കെ ജോലികൾ വിദൂരത്തിരുന്ന്​ ചെയ്യാം എന്നത്​ പഠിക്കുകയാണ്​ മുനിസിപ്പാലിറ്റി. ഇത്തരം ജോലികളുടെ പട്ടിക തയാറാക്കിയ ശേഷം പുതിയ തസ്​തികകൾ രൂപവത്​കരിക്കും. ഇവർക്ക്​ ഓഫിസിൽ എത്താതെ എവിടെയിരുന്ന്​ വേണമെങ്കിലും ജോലി ചെയ്യാൻ കഴിയും. കോവിഡും വിലക്കുകളും മാറിയാലും ഇവരുടെ ജോലി വിദൂരസംവിധാനത്തിലൂടെയാകും.​ ദുബൈ മുനിസിപ്പാലിറ്റി ഡയറക്​ടർ ജനറൽ ദാവൂദ്​ അൽ ഹജ്​രി പദ്ധതിക്ക്​ അംഗീകാരം നൽകി. 2007 മുതൽ ഫ്ളക്​സിബ്​ൾ ജോലി സംവിധാനമാണ്​ ദുബൈ മുനിസിപ്പാലിറ്റി ജീവനക്കാർക്കായി ഏർപ്പെടുത്തിയത്​.

ജീവനക്കാരുടെ നൈപുണ്യം വർധിപ്പിക്കാനും ആധുനികസാ​ങ്കേതിക വിദ്യകളിൽ പ്രാവീണ്യം നേടാനും ഇത്​ സഹായിച്ചിട്ടുണ്ട്​. അതിനാൽ, റിമോട്ട്​ വർക്കിങ്​ സംവിധാനത്തിലേക്ക്​ എളുപ്പത്തിൽ മാറാൻ കഴിയും. ഇത്​ നടപ്പാക്കുന്നതോടെ ജീവനക്കാരുടെ സന്തോഷവും കാര്യക്ഷമതയും വർധിപ്പിക്കാൻ കഴിയുമെന്നാണ്​ വിലയിരുത്തൽ. ലോക്​ഡൗൺ സമയങ്ങളിൽ വിദൂര ജോലി സ​​മ്പ്രദായം വിജയകരമായി നടപ്പാക്കിയ വകുപ്പാണ്​ ദുബൈ മുനിസിപ്പാലിറ്റി. ഇതാണ്​ പുതിയ പദ്ധതിക്ക്​ ആത്മവിശ്വാസം പകർന്നത്​.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All