• Home
  • News
  • കോവിഡിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തനം തുടരണം:മന്ത്രിസഭ

കോവിഡിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തനം തുടരണം:മന്ത്രിസഭ

കുവൈത്ത് സിറ്റി∙ കോവിഡ് വ്യാപനത്തിനെതിരെ ഒറ്റക്കെട്ടായ പ്രവർത്തനം തുടരണമെന്ന് മന്ത്രിസഭായോഗ അഭ്യർഥിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിൻ‌റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യരംഗം സംബന്ധിച്ച് വകുപ്പ് മന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹിൻ‌റെ റിപ്പോർട്ട് പരിഗണിച്ചശേഷമാണ് മന്ത്രിസഭയുടെ അഭ്യർഥന.
 ആരോഗ്യരംഗവുമായി ബന്ധപ്പെടുത്തിയുള്ള മുഴുവൻ നിർദേശങ്ങളും എല്ലാവരും പാലിക്കണമെന്നും മന്ത്രിസഭ അഭ്യർഥിച്ചു. കോവിഡ് രോഗികളുടെയും മരിക്കുന്നവരുടെയും എണ്ണത്തിലെ വർധനകാരണം നിർണായകമായ അവസ്ഥയാണ് കഴിഞ്ഞ ദിവസങ്ങളിലേതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം  കോവിഡ് വാക്സീൻ ആദ്യഡോസ് സ്വീകരിച്ച് പുറത്തു പോകുന്ന ഗാർഹികതൊഴിലാളിക്ക് ഓഗസ്റ്റ് 1 മുതൽ കുവൈത്തിൽ തിരികെ പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
 ഫൈസർ വാക്സീൻ ആദ്യ ഡോസ് സ്വീകരിച്ച ഗാർഹിക തൊഴിലാളികൾ രണ്ടാംഡോസിന് 10 ആഴ്ചയും ഓക്സ്ഫഡ് വാക്സീൻ ആദ്യഡോസ് ഡ്വീകരിച്ചവർ രണ്ടാം ഡോസിന് 16 ആഴ്ചയും കാത്തിരിക്കണം. ഉയർന്ന തോതിൽ അപകട സാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കും കുവൈത്ത് അംഗീകരിച്ച വാക്സീൻ സ്വീകരിച്ചവരാണെങ്കിൽ ഓഗസ്റ്റ് 1 മുതൽ രാജ്യത്ത് നേരിട്ട് പ്രവേശിക്കാനാകും.
 നേരത്തേതപ പോലെ അവർ മൂന്നാമതൊരു രാജ്യത്തു 14 ദിവസം ചെലവഴിക്കേണ്ടതില്ല. 72 മണിക്കൂർ സമയപരിധിയുള്ള പിസി‌ആർ-നെഗറ്റീവ് സർട്ടിഫിക്കറ്റ്, കുവൈത്തിൽ ഒരാഴ്ചത്തെ ഹോം ക്വാറൻ‌റീൻ എന്നിവർ വേണം. ക്വാറൻ‌റീനിടെ പിസി‌ആർ പരിശോധനയിൽ നെഗറ്റീവ് ആയാൽ ക്വാറൻ‌റീൻ അവസാനിപ്പിക്കാനുമാകും.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All