• Home
  • News
  • ഉച്ചവിശ്രമ നിയമം ലംഘിച്ച് 439 പേർ

ഉച്ചവിശ്രമ നിയമം ലംഘിച്ച് 439 പേർ

കുവൈത്ത് സിറ്റി∙ തുറസായ സ്ഥലങ്ങളിലെ ഉച്ചവിശ്രമ നിയമം ലംഘിച്ച് 439പേർ തൊഴിലെടുക്കുന്നതായി കണ്ടെത്തി. ഉച്ചവിശ്രമം പ്രാബല്യത്തിലുള്ള ജൂൺ1നും 17നും ഇടയിൽ വിവിധ മേഖലകളിൽ നടത്തിയ പരിശോധനയിലാണ് അത്രയും നിയമലംഘനം കണ്ടെത്തിയതെന്ന് മാൻപവർ അതോറിറ്റി അറിയിച്ചു.
 377 സൈറ്റുകളിലാണ് ഉദ്യോഗസ്ഥസംഘം പരിശോധന നടത്തിയത്. 281 സൈറ്റുകളിലായിരുന്നു 439 പേർ നിരോധിത സമയത്ത് ജോലി ചെയ്യുന്നതായി കണ്ടത്. ഉച്ചവിശ്രമ നിയമ ലംഘനം സംബന്ധിച്ച് ഹോട്ട്‌ലൈൻ വഴി 22 പരാതികളാണ് ലഭിച്ചത്.
 നിയമം ലംഘിച്ചതായി കണ്ടെത്തിയ 135 കേന്ദ്രങ്ങളിൽ പിന്നീട് നടത്തിയ പരിശോധനയിൽ നിയമം പാലിക്കുന്നതായി കണ്ടെത്തിയെന്നും അതോറിറ്റി വെളിപ്പെടുത്തി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All