• Home
  • News
  • അഞ്ചാംപനിക്കെതിരെയുള്ള വാക്‌സിൻ കുട്ടികളിൽ കൊവിഡ് ബാധിക്കുന്നത് തടയാൻ സഹായിക്കുമ

അഞ്ചാംപനിക്കെതിരെയുള്ള വാക്‌സിൻ കുട്ടികളിൽ കൊവിഡ് ബാധിക്കുന്നത് തടയാൻ സഹായിക്കുമെന്ന് പഠനം

ന്യൂഡല്‍ഹി: അഞ്ചാംപനിക്കെതിരെയുള്ള വാക്‌സിന്‍ കുട്ടികളില്‍ കൊവിഡ് രോഗബാധ തടയാന്‍ ഫലപ്രദമെന്ന് പഠനം. കൊവിഡ്-19 മൂന്നാംതരംഗം കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് ഈ പഠനം പുറത്തുവരുന്നത്. 

അഞ്ചാംപനി വാക്‌സിന്‍ സ്വീകരിച്ച കുട്ടികളില്‍ സ്വീകരിക്കാത്തവരെ അപേക്ഷിച്ച് കൊവിഡ് രോഗബാധ കുറവാണെന്ന് പൂനയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. പൂനെയിലെ ബി.ജെ മെഡിക്കല്‍ കോളജ് ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ അഞ്ചാംപനി വാക്‌സിന്‍ എടുത്ത 87.5 ശതമാനം കുട്ടികളും സാര്‍സ് കോവ്-2 വൈറസ് രോഗബാധയില്‍ നിന്നും പ്രതിരോധശേഷി നേടിയതായി കണ്ടെത്തി. 

പ്രധാനപ്പെട്ട ഒരു മെഡിക്കല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിഷയത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ലേഖനത്തില്‍ പറയുന്നു. കൊവിഡ് രോഗം മൂലം കുട്ടികളെ ബാധിക്കുന്ന സൈറ്റോകിന്‍ സ്റ്റോംസ് എം.എം.ആര്‍ വാക്‌സിന്‍ കൊണ്ട് തടയാമെന്നും വിദ്ഗധര്‍ അഭിപ്രായപ്പെട്ടു. 

വൈറസിനെ പ്രതിരോധിക്കുന്നതിനോടൊപ്പം തന്നെ സ്വന്തം ശരീരത്തിലെ കോശങ്ങളെ പ്രതിരോധിക്കുകയും അവയെ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സൈറ്റോകിന്‍ സ്റ്റോം.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All