• Home
  • News
  • ജോലിക്കിടെ സഹപ്രവർത്തകനെ അടിച്ചു കൊന്നു; പ്രവാസിയ്ക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി

ജോലിക്കിടെ സഹപ്രവർത്തകനെ അടിച്ചു കൊന്നു; പ്രവാസിയ്ക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി

മനാമ: ജോലിക്കിടെ സഹപ്രവര്‍ത്തകനെ അടിച്ചുകൊന്ന കേസില്‍ പ്രവാസിയ്ക്ക് ജയില്‍ ശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി. ജോലിക്കിടെയുണ്ടായ വഴക്കിനൊടുവില്‍ മുഖത്ത് സഹപ്രവര്‍ത്തകന്റെ അടിയേറ്റ 23-കാരന്‍ ബോധരഹിതനായി നിലത്ത് വീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. 

കേസിലെ വിചാരണ തുടരുന്നതിനിടെയാണ് ഇയാള്‍ മരണത്തിന് കീഴടങ്ങിയത്. വ്യവസായ സ്ഥാപനത്തിലെ മാലിന്യങ്ങളും മറ്റും നീക്കുന്ന ജോലിയിലേര്‍പ്പെട്ടിരുന്ന തന്നെ സഹപ്രവര്‍ത്തകന്‍ അകാരണമായി പ്രകോപിപ്പിക്കുകയായിരുന്നുവെന്ന് പ്രതി കോടതിയെ അറിയിച്ചു. കഠിനമായ ജോലിയിലേര്‍പ്പെട്ട് ക്ഷീണിതനായി നില്‍ക്കുന്ന സമയത്ത് ജോലി വേഗം തീര്‍ക്കാന്‍ മരിച്ച യുവാവും ഏതാനും പേരും വന്ന് തന്നോട് പറയുകയായിരുന്നു. 

ഇയാള്‍ തന്റെ സൂപ്പര്‍വൈസറോ തന്റെ ജോലികള്‍ നോക്കാന്‍ ചുമതലയുള്ള ആളോ ആയിരുന്നില്ല. ഇയാളുടെ പ്രവൃത്തി തന്നെ ഏറെ പ്രകോപിപ്പിച്ചു. മരിച്ച യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് പരിഹാസം തുടര്‍ന്നതോടെ താന്‍ മുഖത്ത് അടിക്കുകയായിരുന്നുവെന്ന് പ്രതി കോടതിയില്‍ പറഞ്ഞു. 

എന്നാള്‍ മുഖത്തടിയേറ്റ യുവാവിന്റെ ചെവിയില്‍ നിന്ന് രക്തം വരികയും ബോധരഹിതനായി തലയിടിച്ച് നിലത്തു വീഴുകയുമായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ച് വിവിധ ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും ഏതാനും നാളുകള്‍ക്കു ശേഷം ഇയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ആദ്യം മര്‍ദ്ദനത്തിന്റെ പേരിലാണ് കേസെടുത്തിരുന്നതെങ്കിലും ഇയാള്‍ മരണപ്പെട്ടതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തുകയായിരുന്നു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All