• Home
  • News
  • അരാംകോയുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി, വിട്ടുനല്‍കാന്‍ അഞ്ചു കോടി ഡോളര്‍ ആവശ്യപ്

അരാംകോയുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി, വിട്ടുനല്‍കാന്‍ അഞ്ചു കോടി ഡോളര്‍ ആവശ്യപ്പെട്ട് ഹാക്കര്‍മാര്‍

റിയാദ് : ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സൗദി അറേബ്യയിലെ അരാംകോയുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ഇതിന്റെ ചില ഭാഗങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഹാക്കര്‍മാര്‍ ഇവ പുറത്തുവിടാതെ നശിപ്പിക്കണമെങ്കില്‍ അഞ്ചു കോടി ഡോളര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. 

ചൊവ്വാഴ്ചയാണ് തങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നതായി അറിയിപ്പ് ലഭിച്ചതെന്ന് അരാംകോ മാധ്യമങ്ങളെ അറിയിച്ചു. മൂന്നാം കക്ഷിയായ ഏതോ കോണ്‍ട്രാക്ടര്‍ വഴിയാണ് വിവരങ്ങള്‍ ചോര്‍ന്നത്. എന്നാല്‍ ഏത് കരാര്‍ കമ്പനി വഴിയാണ് ഡാറ്റ ചോര്‍ച്ചയുണ്ടായതെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അരാംകോ വ്യക്തമാക്കി. 

ഏതൊക്കെ വിവരങ്ങളാണ് ഹാക്കര്‍മാരുടെ കൈവശം ഉള്ളത് എന്നതിനെ കുറിച്ച് എണ്ണക്കമ്പനിക്ക് വ്യക്തമായ ധാരണയില്ല. വിവരങ്ങള്‍ ഹാക്കിംഗ് വഴിയാണോ മറ്റേതെങ്കിലും രീതിയിലാണോ ചോര്‍ത്തിയതെന്നും വ്യക്തമല്ല. 

അതേസമയം, അരാംകോയുടെ കംപ്യൂട്ടര്‍ ശൃംഖലയില്‍ ഹാക്കര്‍മാര്‍ കടന്നുകയറിയിട്ടില്ലെന്നും അവ സുരക്ഷിതമാണെന്നും അരാംകോ അറിയിച്ചു. തങ്ങളുടെ സൈബര്‍ സുരക്ഷ ശക്തമാണെന്നാണ് കമ്പനിയുടെ അവകാശവാദം.

അഞ്ചു കോടിയുടെ ക്രിപ്റ്റോ കറന്‍സിയാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടത്. ഡാര്‍ക്ക് വെബില്‍ ചോര്‍ത്തിയ രേഖയുടെ ഏതാനും ഭാഗങ്ങള്‍ പരസ്യപ്പെടുത്തിക്കൊണ്ടായിരുന്നു അഞ്ച് കോടി ഡോളര്‍ ആവശ്യപ്പെട്ടത്. ഒരു ടെറാബൈറ്റ് ഡാറ്റ തങ്ങളുടെ കൈവശം ഉണ്ടെന്നാണ് ഹാക്കര്‍മാര്‍ അവകാശപ്പെട്ടിരിക്കുന്നത്. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All