• Home
  • News
  • യു.എ.ഇ യാത്രാവിലക്ക്​ എപ്പോൾ അവസാനിക്കുമെന്ന്​ പറയാൻ കഴിയില്ല; വിശദീകരണവുമായി എ

യു.എ.ഇ യാത്രാവിലക്ക്​ എപ്പോൾ അവസാനിക്കുമെന്ന്​ പറയാൻ കഴിയില്ല; വിശദീകരണവുമായി എമിറേറ്റ്​സ്​

ഇന്ത്യയില്‍നിന്നുള്ള യാത്രാവിലക്ക്​ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി എമിറേറ്റ്​സ്​ എയർലൈൻസ്​. യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക്​ എപ്പോൾ അവസാനിക്കുമെന്ന്​ പറയാൻ കഴിയില്ലെന്നും തീരുമാനമെടുക്കേണ്ടത്​ സർക്കാരാണെന്നും​ എമിറേറ്റ്​സ്​ എയർലൈൻസ് വ്യക്തമാക്കി​. ഈ മാസം 25 വരെ സർവീസ്​ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.

ഇന്ത്യയിൽനിന്ന്​ വിമാന സർവീസ്​ സാധാരണ നിലയിലാക്കുന്നത്​ യു.എ.ഇ ഫെഡറൽ സർക്കാർ തീരുമാനം അനുസരിച്ചായിരിക്കുമെന്ന്​ എമിറേറ്റ്​സ്​ എയർലൈൻ വൃത്തങ്ങൾ വ്യക്​തമാക്കി. എപ്പോൾ വിമാന സർവീസ്​ പുനരാരംഭിക്കുമെന്ന്​ അന്തിമമായി പറയാൻ പറ്റില്ല. എങ്കിലും യാത്രക്കാർക്ക്​ ഈ പാതയിൽ സഞ്ചരിക്കാൻ സാധിക്കുന്നതിനായി​ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നതായി കമ്പനി ചീഫ്​ കൊമേഴ്​ഷ്യൽ ഓഫീസർ അദ്​നാൻ കാസിം പറഞ്ഞു.

യാത്രാവിലക്ക്​ നിലനിൽക്കുന്ന രാജ്യങ്ങളിൽനിന്ന്​ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാനയാത്ര സർവീസ്​ ഉണ്ടാകില്ലെന്ന് ​യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരുന്നു. അതത്​ രാജ്യങ്ങളിലെ കോവിഡ്​ സ്​ഥിതിഗതികൾ സസൂക്ഷ്​മം വിലയിരുത്തി വരികയാണ്​. എല്ലാ തലങ്ങളും പരിശോധിച്ചാകും വിമാന സർവീസ്​ പുനരാരംഭിക്കുന്നതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയെന്നും യു.എ.ഇ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All