• Home
  • News
  • വൈ​ദ്യു​തി-ജ​ല ഉ​പ​യോ​ഗം കു​റ​ക്കാ​ൻ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ദീ​വ കൈ​പു​സ്​​ത​കം

വൈ​ദ്യു​തി-ജ​ല ഉ​പ​യോ​ഗം കു​റ​ക്കാ​ൻ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ദീ​വ കൈ​പു​സ്​​ത​കം

ദു​ബൈ: റെ​സി​ഡ​ൻ​ഷ്യ​ൽ, വാ​ണി​ജ്യ, വ്യാ​വ​സാ​യി​ക, സ​ർ​ക്കാ​ർ ഉ​പ​ഭോ​ക്താ​ക്ക​ളെ വൈ​ദ്യു​തി^​ജ​ല ഉ​പ​യോ​ഗം കു​റ​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​യും സം​വി​ധാ​ന​ങ്ങ​ളും അ​റി​യി​ക്കു​ന്ന​തി​നാ​യി ദു​ബൈ ഇ​ല​ക്ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ അ​തോ​റി​റ്റി (ദീ​വ) കൈ​പ്പു​സ്ത​കം പു​റ​ത്തി​റ​ക്കി. പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും ഉ​പ​ഭോ​ക്താ​ക്ക​ളെ​യും സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളെ​യും വൈ​ദ്യു​തി​യും വെ​ള്ള​വും ശ്ര​ദ്ധാ​പൂ​ർ​വ്വം ഉ​പ​യോ​ഗി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​തി​നു​ള്ള 'ദീ​വ'​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്. ഹാ​ൻ​ഡ്‌​ബു​ക്കി​ന്റെ ഡി​ജി​റ്റ​ൽ പ​ക​ർ​പ്പ് www.dewa.gov.ae- വെ​ബ്​​സൈ​റ്റി​ലെ 'സു​സ്ഥി​ര​ത' വി​ഭാ​ഗ​ത്തി​ന് കീ​ഴി​ൽ ല​ഭ്യ​മാ​ണ്. 
2030ഓ​ടെ വൈ​ദ്യു​തി​യു​ടെ​യും വെ​ള്ള​ത്തി​ന്റെ​യും വി​നി​യോ​ഗം 30 ശ​ത​മാ​നം കു​റ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യെ ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യ ബോ​ധ​വ​ത്​​ക​ര​ണ​മാ​ണ്​ ഹാ​ൻ​ബു​ക്കി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ എം.​ഡി​യും സി.​ഇ.​ഒ​യു​മാ​യ സ​ഈ​ദ് മു​ഹ​മ്മ​ദ് അ​ൽ താ​യ​ർ പ​റ​ഞ്ഞു. ശു​ദ്ധ​വും പു​ന​രു​ൽ​പ്പാ​ദി​പ്പി​ക്കാ​വു​ന്ന​തു​മാ​യ ഊ​ർ​ജ്ജ​ത്തി​െ​ൻ​റ വി​ഹി​തം വ​ർ​ധി​പ്പി​ച്ച് പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ 'ദീ​വ' പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്ന​താ​യും ​െവെ​ദ്യു​ത^​ജ​ല ഉ​പ​ഭോ​ഗം വി​വേ​ക​പൂ​ർ​ണ്ണ​മാ​ക്കു​ന്ന​ത്​ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ സ​മൂ​ഹ​ത്തി​ലെ  എ​ല്ലാ അം​ഗ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്താ​ൻ ദീ​വ ആ​ഗ്ര​ഹി​ക്കു​ന്നു. സു​സ്ഥി​ര​മാ​യ ഒ​രു ജീ​വി​ത​ശൈ​ലി സ്വീ​ക​രി​ക്കാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന നി​ര​വ​ധി നൂ​ത​ന സം​രം​ഭ​ങ്ങ​ൾ  വാ​ർ​ഷി​ക സം​ര​ക്ഷ​ണ പ​രി​പാ​ടി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.   പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും വ​രും​ത​ല​മു​റ​ക​ൾ​ക്ക് വേ​ണ്ടി സു​സ്ഥി​ര​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ഇ​ത്​ സ​ഹാ​യി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​േ​ച​ർ​ത്തു.
വി​വി​ധ ത​രം കെ​ട്ടി​ട​ങ്ങ​ൾ​ക്ക് വൈ​ദ്യു​തി​യും ജ​ല ഉ​പ​ഭോ​ഗ​വും കു​റ​ക്കു​ന്ന​തി​നു​ള്ള നി​ര​വ​ധി ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ കൈ​പു​സ്​​ത​കം  പ​ഠി​പ്പി​ക്കു​ന്നു​ണ്ട്. നി​ല​വി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ മി​ക​വു​റ്റ  സാങ്കേ​തി​ക​വി​ദ്യ​ക​ളാ​ൽ മെ​ച്ച​പ്പെ​ടു​ത്തു​ക, ഉ​പ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും മാ​റ്റി​സ്ഥാ​പി​ക്കു​ക, കെ​ട്ടി​ട​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ന​ട​പ​ടി​ക​ളി​ല​ൂ​ടെ ഊ​ർ​ജ​ഉ​പ​ഭോ​ഗം കാ​ര്യ​ക്ഷ​മ​മാ​കു​മെ​ന്നാ​ണ്​ പു​സ്​​ത​കം വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. എ​യ​ർ ക​ണ്ടീ​ഷ​ൻ, കൂ​ളിം​ഗ് സി​സ്​​റ്റം, ലൈ​റ്റിം​ഗ് സി​സ്​​റ്റം തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഇ​തി​ൽ നി​ർ​ദേ​ശി​ക്കു​ന്നു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All