• Home
  • News
  • ഇന്ത്യയിലെ കൊവിഡ് ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരി, കണക്കുകൂട്ടലുകള്‍ മാറ്റിമറി

ഇന്ത്യയിലെ കൊവിഡ് ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരി, കണക്കുകൂട്ടലുകള്‍ മാറ്റിമറിക്കുകയാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം

ഇന്ത്യയിലെ കൊവിഡിന്റെ ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരിയാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ഡെല്‍റ്റ വകഭേദത്തിന് സ്വാഭാവിക പ്രതിരോധശേഷിയെയും മറികടക്കാനാകും. അതുകൊണ്ട് തന്നെ കൊവിഡ് ഭേദമായി പ്രതിരോധശേഷിയുള്ളവരും വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ട സ്ഥിതിയാണുള്ളതെന്നും മന്ത്രാലയം അറിയിച്ചു.

ഇന്ത്യയില്‍ നിന്ന് ഉത്ഭവിച്ച കൊവിഡിന്റെ ഡെല്‍റ്റ വകഭേദം കണക്കുകൂട്ടലുകള്‍ മാറ്റിമറിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി പറഞ്ഞു. എല്ലാവരും വാക്സിന്റെ രണ്ട് ഡോസും എടുക്കാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ് രൂപപ്പെട്ടുവരുന്നത്. 

സൗദിയില്‍ നിലവില്‍ കൊവിഡ് ബാധിച്ച് ഭേദമായവര്‍ക്ക് വാക്സിന്റെ ഒരു ഡോസ് മാത്രമാണ് കുത്തിവെക്കുന്നത്. കൊവിഡ് ഭേദമാകുന്നതോടെ ശരീരം സ്വാഭാവിക പ്രതിരോധശേഷി നേടുന്നതിനാലാണ് ഒരു ഡോസ് വാക്‌സിന്‍ മാത്രം നല്‍കുന്നത്. എന്നാല്‍ ജനിതകമാറ്റം സംഭവിച്ച ഡെല്‍റ്റ വകഭേദത്തിന് സ്വാഭാവിക പ്രതിരോധശേഷി എന്ന അവസ്ഥ മറികടക്കാനാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ രോഗം ഭേദമായവരും വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കേണ്ട സാഹചര്യത്തിലേക്കാണ് പോകുന്നതന്നെും അസീരി പറഞ്ഞു. 

ഭൂരിഭാഗം ആളുകള്‍ക്കും കുത്തിവെപ്പ് നല്‍കിയ രാജ്യങ്ങളൊക്കെയും മഹാമാരിയുടെ ഏറ്റവും മോശമായ അവസ്ഥയെ മറികടന്നിട്ടുണ്ട്. കടുത്ത രോഗങ്ങളുടെയും മരണങ്ങളുടെയും അവസ്ഥയിലേക്ക് ഇനി അവര്‍ മടങ്ങിവരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡിന്റെ ഡെല്‍റ്റ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ നിരവധി പ്രധാന രാജ്യങ്ങളിലെ 75 ശതമാനത്തിലധികം പുതിയ കേസുകളും ഡെല്‍റ്റ കാരണമാണ്. അതിനാല്‍ വരും മാസങ്ങളില്‍ ഇത് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും അബ്ദുല്ല അസീരി കൂട്ടിച്ചേര്‍ത്തു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All