• Home
  • News
  • താങ്ങായി നടന്നവൻ തണൽ തേടുന്നു

താങ്ങായി നടന്നവൻ തണൽ തേടുന്നു

സ​ലാ​ല: ക​ഴി​ഞ്ഞ മൂ​ന്ന് പ​തി​റ്റാ​ണ്ടോ​ളം സ​ലാ​ല​യി​ൽ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ക​ണ്ണൂ​ർ കൂ​ത്തു​പ​റ​മ്പ്​ സ്വ​ദേ​ശി സി.​കെ പ്ര​കാ​ശ​ൻ ഗു​രു​ത​ര ക​ര​ൾ രോ​ഗ​ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ. ക​ര​ൾ മാ​റ്റി വെ​ക്കാ​നു​ള്ള ശ​സ്ത്ര​ക്രി​യ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ് ഡോ​ക്​​ട​ർ​മാ​ർ. ഇ​തി​നു​ള്ള തു​ക ക​ണ്ടെ​ത്താ​ൻ എ​ന്ത്​ ചെ​യ്യു​മെ​ന്ന​റി​യാ​ത്ത വി​ഷ​മ​ത്തി​ലാ​ണ്​ ഈ ​കു​ടും​ബം. ആ​ദ്യം അ​ഡ്മി​റ്റാ​യ​പ്പോ​ൾ വ​ന്ന മൂ​ന്ന് ല​ക്ഷ​ത്തി​ന​ടു​ത്ത്​ രൂ​പ​യു​ടെ ബി​ൽ അ​ടു​ത്ത​വ​രു​ടെ സ​ഹാ​യ​ത്താ​ൽ അ​ട​ക്കാ​നാ​യ​താ​യും ഇ​പ്പോ​ൾ ചി​കി​ത്സ​ക്ക്​ പോ​ലും തു​ക​യി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണെ​ന്നും ഭാ​ര്യ പ്ര​സ​ന്ന പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ൽ കാ​ലി​ന​നു​ഭ​വ​പ്പെ​ട്ട ചൊ​റി​ച്ചി​ലി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഗു​രു​ത​ര ക​ര​ൾ രോ​ഗം ബാ​ധി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് മ​ന​സ്സി​ലാ​യ​ത്. ഷു​ഗ​ർ ഉ​ണ്ടാ​യി​രു​ന്ന​ത​ല്ലാ​തെ മ​റ്റൊ​രു ആ​രോ​ഗ്യ​പ്ര​ശ്ന​വും അ​ദ്ദേ​ഹ​ത്തെ ഇ​തു​വ​രെ അ​ല​ട്ടി​യി​രു​ന്നി​ല്ല. 2020 ന​വം​ബ​ർ അ​ഞ്ചി​ന് തു​ട​ർ ചി​കി​ത്സ​ക്കാ​യി അ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ക​യും ചെ​യ്തു. കോ​ഴി​ക്കോ​ട് മിം​സി​ലെ പ​രി​ശോ​ധ​ന​യി​ൽ ലി​വ​ർ സി​റോ​സി​സാ​ണെ​ന്ന് മ​ന​സ്സി​ലാ​യി. മ​രു​ന്നു കൊ​ണ്ട് സു​ഖ​പ്പെ​ടു​ത്താം എ​ന്ന ഡോ​ക്ട​റു​ടെ പ്ര​തീ​ക്ഷ​ക്ക് അ​ധി​കം ആ​യു​സ്സു​ണ്ടാ​യി​ല്ല. ഇ​പ്പോ​ൾ ആ​ഴ്​​ച​യി​ൽ മൂ​ന്ന് ദി​വ​സം നീ​ര് കു​ത്തി​യെ​ടു​ക്കാ​ൻ ആ​ശു​പ​ത്രി​യി​ൽ പോ​ക​ണം. അ​ത് ക​ണ്ണൂ​രി​ൽ നി​ന്നാ​ണ് ചെ​യ്യു​ന്ന​ത്.

പ്ര​കാ​ശ​ൻ സ​ലാ​ല​യി​ൽ കാ​ർ സ​ർ​വി​സ് സ്​​റ്റേ​ഷ​ൻ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ന​ഷ്​​ട​ത്തി​ലാ​യി​രു​ന്ന സ്ഥാ​പ​നം സ്പോ​ൺ​സ​ർ​ക്ക് തി​രികെ ന​ൽ​കി​യി​ട്ടാ​ണ് മ​ട​ങ്ങി​യ​ത്. സാ​ധാ​ര​ണ പ്ര​വാ​സി​യു​ടേ​ത് പോ​ലെ പ​ണി തീ​രാ​ത്ത ഒ​രു വീ​ടാ​ണു​ള്ള​ത്. മ​ക​ൾ പ​ഠി​ക്കു​ക​യാ​ണ്. മ​ക​ൻ സു​ഹൃ​ത്തി‍െൻറ സ​ഹാ​യ​ത്തോ​ടെ മൂ​ന്ന് മാ​സം മു​മ്പ് ദു​ബൈ​യി​ലേ​ക്ക് പോ​യെ​ങ്കി​ലും ജോ​ലി​യൊ​ന്നു​മാ​യി​ട്ടി​ല്ല.

കൈ​ര​ളി സ​ലാ​ല​യു​ടെ പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന അ​ദ്ദേ​ഹം ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​ത്തി‍െൻറ ചു​മ​ത​ല കൂ​ടി വ​ഹി​ച്ചി​രു​ന്നു. പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി കൈ​ര​ളി ഒ​രു​ക്കി​യ എ​ല്ലാ ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി‍െൻറ​യും മു​ന്നി​ൽ പ്ര​കാ​ശ​ൻ ഉ​ണ്ടാ​യി​രു​ന്നു. ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ലാ​യാ​ലും മ​ര​ണ​പ്പെ​ട്ടാ​ലും പ്ര​കാ​ശ​നാ​കും ആ​ദ്യം ഓ​ടി​യെ​ത്തു​ക. വാ​ർ​ത്ത​ക​ളി​ൽ ത‍െൻറ പേ​ര് വ​രാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക​യും ചെ​യ്തി​രു​ന്ന അ​പൂ​ർ​വം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളാ​യി​രു​ന്നു.

കൈ​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​കാ​ശ​ൻ ചി​കി​ത്സ സ​ഹാ​യ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നാ​ട്ടി​ൽ മു​ൻ മ​ന്ത്രി കെ.​കെ.​ശൈ​ല​ജ ടീ​ച്ച​റു​ടെ നേ​തൃ​ത്വ​ത്തി​ലും സ​ഹാ​യ സ​മി​തി​ക്ക് രൂ​പം ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും, ചി​കി​ത്സ​ക്ക് ആ​വ​ശ്യ​മാ​യ ഭീ​മ​മാ​യ തു​ക അ​വ​രെ​യും അ​ല​ട്ടു​ന്നു​ണ്ട്. എ​ന്നി​രു​ന്നാ​ലും പ്ര​വാ​സി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി അ​ത് ഏ​റ്റെ​ടു​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​കാ​ശ‍െൻറ കു​ടും​ബം.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All