• Home
  • News
  • ഒമാനിൽ സൗന്ദര്യവർധക ഉൽപന്നങ്ങളുടെ ഗുണനിലവാര നിയമം അടുത്ത മാസം മുതൽ

ഒമാനിൽ സൗന്ദര്യവർധക ഉൽപന്നങ്ങളുടെ ഗുണനിലവാര നിയമം അടുത്ത മാസം മുതൽ

മ​സ്ക​ത്ത് : സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്താ​നാ​യി ഒ​മാ​ൻ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന പു​തി​യ നി​യ​മം അ​ടു​ത്ത മാ​സം ഒ​ന്ന് മു​ത​ൽ നി​ല​വി​ൽ വ​രും. രാ​ജ്യ​ത്ത് ച​ർ​മ​രോ​ഗ​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണം ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​മാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യി​രു​ന്നു. വ്യാ​ജ സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്തു​ക്ക​ൾ വ്യാ​പ​ക​മാ​യി വി​ൽ​പ​ന ന​ട​ത്തു​ന്ന ഒ​മാ​നി​ൽ ഇ​വ നി​യ​ന്ത്രി​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യാ​ണ് പു​തി​യ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തോ​ടെ ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​ർ രം​ഗം വി​ടേ​ണ്ടി വ​രും.

ഏ​താ​ണ്ടെ​ല്ലാ സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്തു​ക്ക​ളും ഇൗ ​നി​യ​മ​ത്തിെൻറ പ​രി​ധി​യി​ൽ വ​രും. മു​ഖം, ശ​രീ​രം, കൈ, ​കാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​ര​ട്ടു​ന്ന എ​ല്ലാ ക്രീ​മു​ക​ളും ലാ​യ​നി​ക​ളും ലേ​പ​ന​ങ്ങ​ളും നി​യ​മ​ത്തിെൻറ പ​രി​ധി​യി​ൽ​പെ​ടും. ടൂ​ത്ത് പേ​സ്​​റ്റു​ക​ൾ, മൗ​ത്ത് വാ​ഷു​ക​ൾ, പെ​ർ​ഫ്യൂ​മു​ക​ൾ തു​ട​ങ്ങി​യ​വ​യും ഗു​ണ​നി​ല​വാ​ര റി​പ്പോ​ർ​ട്ടു​ക​ൾ സ​മ​ർ​പ്പി​ച്ചാ​ൽ മാ​ത്ര​മാ​യി​രി​ക്കും ഒ​മാ​നി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ ക​ഴി​യു​ക.

വി​വി​ധ ത​രം മൈ​ലാ​ഞ്ചി​ക​ൾ, സൂ​ര്യ​പ്ര​കാ​ശ സം​ര​ക്ഷ​ണ ക്രീ​മു​ക​ൾ എ​ന്നി​വ​യും നി​യ​മ​ത്തിെൻറ പ​രി​ധി​യി​ൽ വ​രും.നി​യ​മം സം​ബ​ന്ധി​ച്ച്​ വ്യ​ക്ത​ത കൈ​വ​ന്നി​ട്ടി​ല്ലെ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്തു​ക്ക​ളു​ടെ മൊ​ത്ത വ്യാ​പാ​ര മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റി​മ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ മാ​നേ​ജി​ങ് പാ​ർ​ട്​​ണ​ർ അ​ഫ്സ​ൽ പ​റ​ഞ്ഞു. നി​ല​വി​ൽ ചൈ​ന, മ​ലേ​ഷ്യ, താ​യ്​​ല​ൻ​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ലാ​ബ് പ​രി​ശോ​ധ​ന ന​ട​ത്താ​റു​ണ്ട്.

എ​ന്നാ​ൽ യു.​എ.​ഇ​യി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ഇൗ ​പ​രി​ശോ​ധ​ന ന​ട​ത്താ​റി​ല്ല. ദു​ബൈ​യി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​ക​ൾ ആ​രാ​ണ് ന​ട​ത്തേ​ണ്ട​ത് എ​ന്ന​ത​ട​ക്ക​മു​ള്ള​വ നി​യ​മം ന​ട​പ്പി​ൽ വ​ന്ന ശേ​ഷം മാ​ത്ര​മാ​കും വ്യ​ക്ത​മാ​വു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ൽ ഒ​മാ​നി​ലേ​ക്ക് 60 ശ​ത​മാ​ന​ത്തി​ല​ധി​കം സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്തു​ക്ക​ളും യു.​എ.​ഇ​യി​ൽ നി​ന്നാ​ണ് വ​രു​ന്ന​ത്. ജി.​സി.​സി അ​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ക​മ്പ​നി ന​ൽ​കു​ന്ന ആ​ക്സ​സ് കോ​ഡു​ക​ൾ ഒ​മാ​ൻ മ​ന്ത്രാ​ല​യ​ത്തിെൻറ വെ​ബ്സൈ​റ്റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​താ​ൽ ഉ​ൽ​പ​ന്ന​ത്തി​ന് ലാ​ബ് പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണോ​യെ​ന്ന കാ​ര്യം അ​റി​യാ​ൻ ക​ഴി​യും. ഒ​മാെൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ലാ​ബു​ക​ളി​ൽ നി​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി റി​സ​ൽ​റ്റ്​ ലീ​ഗ​ൽ മെട്രോള​ജി​യി​ൽ സ​മ​ർ​പ്പി​ച്ച് അം​ഗീ​കാ​രം നേ​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഒ​രു ലാ​ബ് പ​രി​ശോ​ധ​ന​ക്ക്​ 60 റി​യാ​ൽ വേ​ണ്ടി വ​രു​മെ​ന്നും അ​ഫ്​​സ​ൽ പ​റ​ഞ്ഞു.

റൂ​വി അ​ട​ക്ക​മു​ള്ള വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ഒ​രു ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​ത്ത നി​ര​വ​ധി സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്തു​ക്ക​ൾ വി​ൽ​പ​ന ന​ട​ത്തു​ന്നു​ണ്ട്. വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ നി​ല​വാ​ര​മി​ല്ലാ​ത്ത ഡ്യൂ​പ്ലി​ക്ക​റ്റു​ക​ളും ധാ​രാ​ള​മാ​യി വി​ൽ​പ​ന ന​ട​ത്തു​ന്നു​ണ്ട്. വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ കൂ​ടു​ത​ലും സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്​​തു​ക്ക​ളി​ലാ​ണ്​ ഉ​ള്ള​ത്.

ഒ​റി​ജി​ന​ലും ഡ്യൂ​പ്ലി​ക്ക​റ്റും തി​രി​ച്ച​റി​യാ​നാ​വാ​ത്ത വി​ധ​ത്തി​ലാ​ണ്​ ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. അ​ക്ഷ​രാ​ഭ്യാ​സ​മി​ല്ലാ​ത്ത കു​റ​ഞ്ഞ ശ​മ്പ​ള​ക്കാ​രാ​ണ് ഇ​ത്ത​രം ചൂ​ഷ​ണ​ങ്ങ​ൾ​ക്ക് വിേ​ധ​യ​മാ​വു​ന്ന​ത്. പു​തി​യ നി​യ​മം ന​ട​പ്പാ​വു​ന്ന​തോ​ടെ ഇ​ത്ത​രം ചൂ​ഷ​ണ​ങ്ങ​ൾ അ​വ​സാ​നി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All