• Home
  • News
  • കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നില്ല, കുവൈത്തിലെ ബീച്ചുകളിലും പാര്‍ക്കുകളിലും ജന

കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നില്ല, കുവൈത്തിലെ ബീച്ചുകളിലും പാര്‍ക്കുകളിലും ജനത്തിരക്ക്

കുവൈത്ത് : കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ കുവൈത്തിലെ ബീച്ചിലും പാർക്കിലും ജനങ്ങൾ തിങ്ങികൂടുന്നതായി റിപ്പോർട്ടുകൾ. കുടുംബങ്ങളും വൈകുന്നേരം 4 മണിക്ക് ശേഷം കുവൈത്ത് ബീച്ചുകളിലേക്ക് പോകുന്നതായി കണ്ടെത്തി. കുവൈത്ത് സിറ്റി, സാല്‍മിയ, മഹബൂല എന്നിവിടങ്ങളിലെ ബീച്ചുകളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. സാമൂഹിക അകലമൊന്നും പാലിക്കപ്പെടുന്നില്ല. സന്ദര്‍ശകര്‍ മാസ്ക് യഥാവിധി ധരിക്കുന്നില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ കോവിഡ്​ കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞിട്ടുള്ളത് ആശ്വാസമാണ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിദിന കേസ്​ 1000ത്തിലും താഴ്​ന്നത്​ വലിയ ആശ്വാസമാണ്​ പകര്‍ന്നത്​.

അതേസമയം, കോവിഡ്​ ഭീഷണി നിലനില്‍ക്കുകയാണ്​. ജാഗ്രത കൈവിടാന്‍ സമയമായിട്ടില്ല. പൊതുവില്‍ കേസുകള്‍ കൂടുതലാണെങ്കിലും വിപണിയും പല തൊഴില്‍ മേഖലകളും അനുഭവിക്കുന്ന പ്രതിസന്ധിക്ക് അയവ് വരുത്താനാണ് കര്‍ഫ്യൂ ഒഴിവാക്കിയത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All