• Home
  • News
  • റോഡ് കുറുകെ കടക്കാൻ വാഹനം നിർത്തിയില്ലെങ്കിൽ പിഴ 10,000 രൂപ

റോഡ് കുറുകെ കടക്കാൻ വാഹനം നിർത്തിയില്ലെങ്കിൽ പിഴ 10,000 രൂപ

അബുദാബി ∙വഴിയാത്രക്കാർ റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനങ്ങൾ നിർത്തിയില്ലെങ്കിൽ 10,000 രൂപ പിഴയും ഡ്രൈവിങ് ലൈസൻസിൽ ആറ് ബ്ലാക്ക് പോയിന്റും വീഴുമെന്നും അബുദാബി പൊലീസ് ഓർമപ്പെടുത്തി. 

ഈ വർഷം ഇതുവരെ 4138 പേർക്ക് പിഴ നൽകി. ജനത്തെ ബോധവൽകരിക്കാൻ വിഡിയോയും പുറത്തിറക്കി. സിറ്റിയിലെ പെഡസ്ട്രിയൻ ക്രോസിങ്ങുകൾ, ഇൻഡസ്ട്രിയൽ ഏരിയ, താമസയിടങ്ങളിലെ ഇടറോഡുകൾ, വിദ്യാലയങ്ങളുടെ സമീപം തുടങ്ങിയ ഇടങ്ങളിലെല്ലാം വാഹനങ്ങളുടെ വേഗം കുറയ്ക്കാനും ആളുകൾക്ക് കടന്നുപോകാൻ വാഹനം നിർത്താനും പൊലീസ് നിർദേശിച്ചു.

അടയാളപ്പെടുത്തിയ സ്ഥലങ്ങളിലൂടെ മാത്രമേ റോഡ് മുറിച്ചുകടക്കാവൂ എന്നും കാൽനടക്കാരോടും പൊലീസ് പറഞ്ഞു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All