• Home
  • News
  • എയര്‍ ഇന്ത്യയുടെ അനാസ്ഥ, സൗദിയിലേയ്ക്ക് പോകാന്‍ ഖത്തറിലെത്തിയ മലയാളികളെ തിരിച്ചയ

എയര്‍ ഇന്ത്യയുടെ അനാസ്ഥ, സൗദിയിലേയ്ക്ക് പോകാന്‍ ഖത്തറിലെത്തിയ മലയാളികളെ തിരിച്ചയച്ചു

ദോഹ : എയര്‍ ഇന്ത്യയുടെ അനാസ്ഥ മൂലം സൗദിയിലേക്ക് പോകാന്‍ ഖത്തറിലെത്തിയ പ്രവാസികളെ തിരിച്ചയച്ചു. 17 മലയാളി പ്രവാസികളെയാണ് അധികൃതര്‍ തിരിച്ചയച്ചത്. വ്യാഴാഴ്ച ദോഹ വിമാനത്താവളത്തില്‍ ഇറങ്ങിയവര്‍ക്കാണ് ഈ ദുരിതമുണ്ടായത്. 

രാവിലെ 6.40-ന് കോഴിക്കോട് നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ ദോഹയിലേക്ക് പറന്നത്. ഓണ്‍ അറൈവല്‍ യാത്രക്ക് അധികൃതര്‍ നിര്‍ദേശിച്ച മാനദണ്ഡപ്രകാരമുള്ള രേഖകളെല്ലാം കൈയില്‍ കരുതിയാണ് വിമാനത്താവളത്തിലെത്തിയത്. 

ദോഹയിലെത്തി എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ക്കിടെ 5000 റിയാല്‍ കൈവശമോ തുല്യമായ തുക അക്കൗണ്ടിലോ ഉണ്ടോ എന്ന് അധികൃതര്‍ യാത്രക്കാരോട് ചോദിച്ചു. എന്നാല്‍ ഈ 17 പേര്‍ക്ക് ഇത്രയും തുക കൈവശം ഇല്ലായിരുന്നു. എങ്ങനെയെങ്കിലും സംഘടിപ്പിക്കാം എന്ന് അധികൃതരോട് പറഞ്ഞെങ്കിലും വിമാനം ഇറങ്ങുമ്പോള്‍ കൈവശമോ അക്കൗണ്ടിലോ നിശ്ചിത തുക വേണം എന്ന മറുപടിയാണ് അധികൃതര്‍ നല്‍കിയത്. 

ഓണ്‍ അറൈവല്‍ യാത്രക്കാരുടെ കൈയില്‍ 5000 റിയാലോ തത്തുല്യമായ തുക അക്കൗണ്ടിലോ ഉണ്ടെന്ന് ഉറപ്പിക്കണമെന്ന് ജൂലൈ 22-നുതന്നെ അറിയിപ്പ് ലഭിച്ചിരുന്നുവെന്നാണ് വിമാനത്താവളത്തിലെ ചില ഉദ്യോഗസ്ഥര്‍ ഇവരോട് പറഞ്ഞതത്. കോഴിക്കോട് നിന്നും വിമാനം കയറുമ്പോള്‍ ഇക്കാര്യം യാത്രക്കാരോട് പറഞ്ഞിരുന്നില്ല. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All