• Home
  • News
  • വ്യ​ത്യ​സ്​​ത കാ​ലാ​വ​സ്​​ഥ​യി​ൽ സൗ​ദി

വ്യ​ത്യ​സ്​​ത കാ​ലാ​വ​സ്​​ഥ​യി​ൽ സൗ​ദി

ദ​മ്മാം: മൂ​ന്ന് പ​തി​റ്റാ​ണ്ടി​നി​ട​യി​ലെ വ്യ​ത്യ​സ്​​ത​വും വൈ​രു​ധ്യ​വും നി​റ​ഞ്ഞ കാ​ലാ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു​പോ​വു​ക​യാ​ണ് സൗ​ദി അ​റേ​ബ്യ. സൗ​ദി​യു​ടെ തെ​ക്ക്, പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ൾ മ​ഴ​യി​ൽ കു​തി​ർ​ന്നും കോ​ട​മ​ഞ്ഞി​ൽ പു​ത​ഞ്ഞും സ​ഞ്ചാ​രി​ക​ൾ​ക്ക് അ​വി​സ്മ​ര​ണീ​യ അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കുമ്പോ​ൾ വ​ട​ക്ക്, കി​ഴ​ക്ക്​ ദേ​ശ​ങ്ങ​ൾ ക​ഠി​ന ചൂ​ടി​ൽ വെ​ന്തു​രു​കു​ക​യാ​ണ്. മൂ​ന്നു പ​തി​റ്റാ​ണ്ടി​നി​ട​യി​ലെ ഏ​റ്റ​വും ക​ഠി​ന​മാ​യ താ​പ​നി​ല​യാ​ണ് ഇ​പ്പോ​ൾ അ​നു​ഭ​വ​െ​പ്പ​ടു​ന്ന​തെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ കേ​ന്ദ്രം ട്വി​റ്റ​റി​ൽ കു​റി​ച്ചു. അ​ടു​ത്ത​മാ​സം താ​പ​നി​ല ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ്​ മു​ന്ന​റി​യി​പ്പ്.
കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ജ​ന​ജീ​വി​ത​ത്തെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി പ്ര​തി​ബ​ന്ധ​ങ്ങ​ളും വി​ല​ക്കു​ക​ളും ഉ​ണ്ടാ​യി​ട്ടും ദ​മ്മാ​മി​ൽ​നി​ന്നും റി​യാ​ദി​ൽ നി​ന്നു​മെ​ല്ലാം ആ​യി​ര​ങ്ങ​ളാ​ണ് അ​ബ​ഹ​യി​ലേ​ക്കും അ​ൽ ബാ​ഹ​യി​ലേ​ക്കും പെ​രു​ന്നാ​ൾ അ​വ​ധി ആ​ഘോ​ഷി​ക്കാ​നാ​യി പു​റ​പ്പെ​ട്ട​ത്. ക​ത്തു​ന്ന ചൂ​ടി​ൽ നി​ന്നു​ള്ള ആ​ശ്വാ​സം തേ​ടി​യാ​യി​രു​ന്നു പ​ല​രു​ടേ​യും യാ​ത്ര. നാ​ട്ടി​ലെ തു​ലാ​വ​ർ​ഷ​ക്കാ​ല​ത്തെ കു​ളി​രാ​യി​രു​ന്നു അ​ബ​ഹ​യി​ലെ കാ​ഴ്ച​ക​ളെ​ന്ന് അ​വ​ധി​ക്കാ​ല​മാ​ഘോ​ഷി​ച്ച് തി​രി​ച്ചെ​ത്തി​യ കു​ടും​ബ​ങ്ങ​ൾ പ​റ​യു​ന്നു. ഇ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ ചു​ട്ടു​പ​ഴു​ത്ത ഒാ​വ​നി​ലേ​ക്ക് എ​ത്തി​യ​തു​പോ​ലെ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 
അ​ബ​ഹ​യി​ലും അ​ൽ​ബാ​ഹ​യി​ലും ന​ജ്​​റാ​നി​ലും 20 ഡി​ഗ്രി ചൂ​ട്​ അ​നു​ഭ​വ​പ്പെ​ടു​േ​മ്പാ​ൾ റി​യാ​ദി​ലും ദ​മ്മാ​മി​ലും 48ഉം 52​ഉം ആ​ണ്​ മി​ക്ക ദി​വ​സ​ങ്ങ​ളി​ലേ​യും ചൂ​ട്. സാ​ധാ​ര​ണ ഈ​ർ​പ്പ​നി​ല​യി​ൽ എ​ത്തു​ന്ന​തോ​ടെ ചൂ​ടി​െൻറ കാ​ഠി​ന്യം കു​റ​ഞ്ഞ് അ​നു​ഭ​വ​പ്പെ​ടേ​ണ്ട മാ​സ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ കാ​ലാ​വ​സ്ഥ ക​ട​ന്നു​പോ​കു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ കാ​ലാ​വ​സ്ഥ​യും കാ​ലം തെ​റ്റി​യാ​ണ്​ സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ​​ത്ത​പ്പ​ഴ​ങ്ങ​ൾ പ​ഴു​ക്കു​ന്ന​തി​നു​ള്ള ചൂ​ട്​ ഇ​ത്ത​വ​ണ വൈ​കി​യാ​ണ്​ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട ചു​ടു​കാ​റ്റി​ൽ പ​ഴു​ത്ത്​ പാ​ക​മാ​യ ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ അ​ടു​ത്ത 10 ദി​വ​സ​ത്തി​നു​ള്ളി​ൽ ച​ന്ത​ക​ളി​ൽ എ​ത്തി​ത്തു​ട​ങ്ങു​മെ​ന്നാ​ണ്​ ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.   
ആ​ഗ​സ്​​റ്റ്​ ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ചൂ​ടേ​റി​യ മാ​സ​മാ​കു​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ കേ​ന്ദ്ര​ത്തി​ന്റെ വ​ക്താ​വ്​ ഹു​ൈ​സ​ൻ അ​ൽ-​ഖ​ഹ്​​ത്വാ​നി പ​റ​ഞ്ഞു. നി​ല​വി​ൽ തെ​ക്ക്, പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ പെ​യ്യു​ന്ന മ​ഴ​യു​ടെ അ​വ​സാ​നം അ​വി​ട​ങ്ങ​ളി​ൽ താ​പ​നി​ല ഉ​യ​രാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ​ർ​പ്പം പ്ര​ധാ​ന​മാ​യും രാ​ജ്യ​ത്തി​ന്റെ കി​ഴ​ക്ക​ൻ തീ​ര​ങ്ങ​ളി​ലും മ​ക്ക മേ​ഖ​ല​യി​ലും കേ​ന്ദ്രീ​ക​രി​ക്കും. അ​തേ​സ​മ​യം ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ജ്​​റാ​ൻ, റി​യാ​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ലും ഈ​​ർ​പ്പം കു​റ​വാ​യി​രി​ക്കും. ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട്​ അ​നു​ഭ​വ​പ്പെ​ടു​ന്ന മേ​യ്​ മാ​സ​ത്തി​ൽ ഇ​ത്ത​വ​ണ അ​നു​ഭ​വ​പ്പെ​ട്ട​ത്​ 1991ന്​ ​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല​യാ​ണ്. അ​തേ​സ​മ​യം ക​ഠി​ന​ചൂ​ടി​ൽ വെ​ളി​​മ്പ്ര​ദേ​ശ​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. 
നി​ർ​ജ​ലീ​ക​ര​ണം, സൂ​ര്യ​താ​പ​മേ​ൽ​ക്ക​ൽ എ​ന്നി​വ സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​ക​ൾ ഏ​റെ​യാ​ണ്. ആ​ഗോ​ള​താ​പ​നം​ ഉ​യ​രു​ന്ന​തി​ന്റെ പ്ര​തി​ഫ​ല​ന​ങ്ങ​ളാ​ണ്​ നി​ല​വി​ലെ കാ​ലാ​വ​സ്ഥ​യി​ൽ പ്ര​ക​ട​മാ​കു​ന്ന​തെ​ന്നും വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. 2030ഒാ​ടെ അ​ന്ത​രീ​ക്ഷ​ത്തി​െൻറ ഹ​രി​ത​വ​ത്​​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തി ഉ​ഷ്​​ണ​ത്തി​ന്റെ തോ​ത്​ താ​ഴേ​ക്ക്​ എ​ത്തി​ക്കാ​നു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ൾ സൗ​ദി അ​റേ​ബ്യ ആ​വി​ഷ്​​ക​രി​ച്ചി​ട്ടു​ണ്ട്. ഈ​വ​ർ​ഷം മാ​ത്രം ഒ​രു​കോ​ടി വൃ​ക്ഷ​ത്തൈ​ക​ൾ രാ​ജ്യ​ത്താ​ക​മാ​നം ന​ട്ടു​പി​ടി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്കാ​ണ്​ പ​രി​സ്ഥി​തി ദി​ന​ത്തി​ൽ തു​ട​ക്ക​മി​ട്ട​ത്.   

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All