• Home
  • News
  • കുവൈത്തിൽ പ്രവാസികളുടെ ശമ്പളത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത് വീടിന്റെ വാടകക്ക

കുവൈത്തിൽ പ്രവാസികളുടെ ശമ്പളത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത് വീടിന്റെ വാടകക്ക് എന്ന് പഠനം

കുവൈത്ത് സിറ്റി :രാജ്യത്തെ താമസക്കാരുടെ ജീവിത ചെലവിന്റെ സിംഹഭാഗവും താമസ വാടകയ്ക്കായി മാറ്റിവെക്കേണ്ടിവരുന്നതായി പഠന റിപ്പോർട്ട് .പ്രതിമാസ ചെലവിൽ അറബ് ലോകത്ത് മൂന്നാം സ്ഥാനത്തുള്ള കുവൈത്തിലെ ചെലവിന്റെ സിംഹഭാഗവും വീടിന്റെ വാടക വിഴുങ്ങുന്നു. മൂന്ന് കിടപ്പുമുറികളുള്ള അപ്പാർട്ട്മെന്റിന്റെ ശരാശരി പ്രതിമാസ വാടക 476 ദിനാറോളമാണ് , നാലുപേരടങ്ങുന്ന ഒരു കുടുംബത്തെ പരിപാലിക്കുന്നതിനുള്ള പ്രതിമാസ ചെലവ് കെഡി 770 എന്ന തോതിൽ കണക്കിലാക്കിയാൽ ആകെ പ്രതിമാസ ചെലവ് 1246 ദിനാറോളമാകുമെന്ന് സർവേ പറയുന്നു .ലോകത്തെ അമ്പതോളം ഇടങ്ങളിലെ നാലംഗ ഫാമിലിക്ക് നൽകേണ്ടിവരുന്ന ത്രീ ബെഡ്‌റൂം അപ്പാർട്ട്മെന്റ് വാടക , ഭക്ഷണം ഷോപ്പിംഗ് ,ഗ്യാസ് ഇലെക്ട്രിസിറ്റി വെള്ളം, ഗതാഗതം, വിനോദം തുടങ്ങിയക്ക് വേണ്ടി ചിലവയിക്കേണ്ടിവരുന്ന തുക എന്നിവയെല്ലാം കണക്കിലെടുത്താണ് സർവേയിൽ ജീവിത ചിലവ് നിർണ്ണയിക്കുന്നത് ലോകത്ത് ഏറ്റവും,അധികം താമസത്തിനായി പണം ചിലവയിക്കേണ്ടിവരുനത് . ഹോങ്കോംഗിലാണ് , ഇവിടെ റൂം വാടക മൊത്തം പ്രതിമാസ ചെലവുകളുടെ പകുതിയിലധികം (50.25%) വിഴുങ്ങുന്നു, ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്, സിംഗപ്പൂരിനൽ ഇത് 47.08 ശതമാനവും ഖത്തറിൽ 43.73 ശതമാനവും യുഎഇയിൽ 39.85 ശതമാനവുമാണ്.അതേ സമയം റൂം വാടകക്ക് ഏറ്റവും കുറഞ്ഞ തുക നല്കേണ്ടിവരുന്നത് സൗദിയിലാണ് അവരുടെ മൊത്തം പ്രതിമാസ ചെലവിന്റെ 19.07 ശതമാനം മാത്രമാണ് വാടകയ്ക്ക് നല്കേണ്ടിവരുന്നത്ഇത് ലോകത്തിലെ ഏറ്റവും താഴ്ന്ന ശതമാനമാണ്, ഗ്രീക്ക് നിവാസികൾ 19.73 ശതമാനം വാടകയ്ക്ക് ചെലവഴിക്കുന്നു, തുർക്കി 20.11 ശതമാനവുമായി വാടക കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. കുവൈത്തിലെ കുടുംബത്തെ സംബന്ധിച്ചിടത്തോളം, വരുമാനത്തിന്റെ 42.89 ശതമാനം വാടകയ്ക്കാണ് ചെലവഴിക്കുന്നത്, ഇക്കാര്യത്തിൽ ആഗോളതലത്തിൽ പതിനാലാം സ്ഥാനത്തും അറബ് ലോകത്ത് ബഹ്‌റൈനിനുശേഷം രണ്ടാം സ്ഥാനത്തുമാണ് കുവൈത്ത്

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All