• Home
  • News
  • ഓഫിസുകൾ ഇന്നുമുതൽ പ്രവർത്തനമാരംഭിക്കും

ഓഫിസുകൾ ഇന്നുമുതൽ പ്രവർത്തനമാരംഭിക്കും

മ​സ്ക​ത്ത്: ഒ​മ്പ​ത് ദി​വ​സ​ത്തെ ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി​ക്ക് ശേ​ഷം സ​ർ​ക്കാ​ർ -സ്വ​കാ​ര്യ ഓ​ഫി​സു​ക​ൾ  ഇ​ന്നു​മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങും. േകാ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള സാ​യാ​ഹ്​​ന ലോ​ക്ഡൗ​ൺ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കും. വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ സാ​യാ​ഹ്​​ന ലോ​ക്​​ഡൗ​ൺ ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വൃ​ത്തി​സ​മ​യ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. നേ​ര​ത്തെ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ര​ണ്ട് ഷി​ഫ്റ്റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ പ​ല​തും ഉ​ച്ച​വി​ശ്ര​മ സ​മ​യം ഒ​ഴി​വാ​ക്കി​യാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ക. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ഉ​ച്ച​ക്കു​ള്ള ക​ട​യ​ട​പ്പും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ ആ​റു​മു​ത​ൽ ​വൈ​കീ​ട്ട്​ നാ​ലു​വ​രെ​യാ​ണ്​ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ളും നാ​ല് മ​ണി​ക്ക് മു​േ​മ്പ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കും.
സാ​യാ​ഹ്​​ന ലോ​ക്​​ഡൗ​ൺ ആ​രം​ഭി​ച്ച ശേ​ഷ​മു​ള്ള ആ​ദ്യ പ്ര​വൃ​ത്തി ദി​വ​സം കൂ​ടി​യാ​ണ്​ ഇ​ന്ന്. ജൂ​ലൈ 16ന്​ ​സാ​യാ​ഹ്​​ന ലോ​ക്​​ഡൗ​ൺ ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും അ​ന്ന്​ പൊ​തു അ​വ​ധി ദി​വ​സ​മാ​യി​രു​ന്നു.  ഇ​ന്നു​ മു​ത​ൽ ഏ​താ​ണ്ടെ​ല്ലാ സ്​​ഥാ​പ​ന​ങ്ങ​ളും വൈ​കീ​ട്ട്​ നാ​ല്​ മ​ണി​യോ​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​ൽ ആ ​സ​മ​യം റോ​ഡി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ണ്ട്.   
നാ​ല് ദി​വ​സ​ത്തെ സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ണി​ന് ശേ​ഷം ശ​നി​യാ​ഴ്ച വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നെ​ങ്കി​ലും ന​ഗ​ര​ങ്ങ​ളി​ലും മ​റ്റും കാ​ര്യ​മാ​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നി​ല്ല.  റു​വി അ​ട​ക്ക​മു​ള​ള ന​ഗ​ര​ങ്ങ​ളി​ൽ സാ​ധാ​ര​ണ തി​ര​ക്ക് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​ത്.   
പ​ക​ൽ​സ​മ​യ​ത്തെ കൊ​ടും​ചൂ​ടും ആ​വ​ശ്യ​ത്തി​ന്​ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ൾ വീ​ട്ടി​ലു​ള്ള​തി​നാ​ലും പ​ല​രും വീ​ടു​ക​ളി​ൽ ത​ന്നെ​യി​രു​ന്നു. പാ​ൽ അ​ട​ക്കം കേ​ടു​വ​രു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ അ​ടു​ത്ത സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ​നി​ന്ന്​ വാ​ങ്ങി ന​ഗ​ര​ത്തി​ൽ േപാ​ക്ക് ഒ​ഴി​വാ​ക്കു​ക​യാ​ണ് പ​ല​രും. വ്യാ​പാ​രി​ക​ളാ​ക​​ട്ടെ ഒ​രു പെ​രു​ന്നാ​ൾ സീ​സ​ൺ ന​ഷ്​​ട​പ്പെ​ട്ട​തി​ലു​ള്ള സ​ങ്ക​ട​ത്തി​ലു​മാ​ണ്.   


ആ​ള​ന​ക്ക​മി​ല്ലാ​തെ മ​ത്ര സൂ​ഖ്​
മ​ത്ര: നാ​ലു ദി​വ​സ​ത്തെ സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ണി​ന് ശേ​ഷം‌ മ​ത്ര സൂ​ഖ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചെ​ങ്കി​ലും സാ​ധാ​ര​ണ‌ പെ​രു​ന്നാ​ൾ സീ​സ​ണ്‍ ക​ഴി​ഞ്ഞാ​ല്‍ ഉ​ണ്ടാ​കു​ന്ന​തു​പോ​ലെ സൂ​ഖ് ആ​ളൊ​ഴി​ഞ്ഞ് നി​ര്‍ജീ​വ​മാ​യി കി​ട​ന്നു. ക​ന​ത്ത ചൂ​ടും ഒ​പ്പം സാ​യാ​ഹ്ന ലോ​ക്ഡൗ​ണും കൂ​ടി​യാ​യ​തോ​ടെ ക​സ്​​റ്റ​മേ​ഴ്​​സ്​ തി​രി​ഞ്ഞു​നോ​ക്കാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. 
ആ​ര്‍ക്കും​ത​ന്നെ കാ​ര്യ​മാ​യ ക​ച്ച​വ​ടം ന​ട​ന്നി​ല്ല. നാ​ലു ദി​വ​സം അ​ട​ച്ചി​ട്ട​തു​മൂ​ല​മു​ണ്ടാ​യ പൊ​ടി​പ​ട​ല​ങ്ങ​ള്‍ തൂ​ത്ത്​ വൃ​ത്തി​യാ​ക്ക​ലാ​യി​രു​ന്നു പ്ര​ധാ​ന ജോ​ലി. ആ​ള​ന​ക്കം തീ​രെ​യി​ല്ലാ​ത്ത​തി​നാ​ല്‍ അ​ഞ്ച് മ​ണി​യാ​കാ​ന്‍ നി​ൽ​ക്കാ​തെ പ​ല​രും ഉ​ച്ച​ക്കു​ത​ന്നെ ക​ട​ക​ള​ട​ച്ച് താ​മ​സ സ്ഥ​ലം പി​ടി​ച്ചു. സാ​യാ​ഹ്ന ലോ​ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ഈ ​ആ​ല​സ്യം തു​ട​രാ​നാ​ണ് സാ​ധ്യ​ത. ക​ന​ത്ത ചൂ​ട് കാ​ര​ണം പ​ക​ൽ നേ​ര​ങ്ങ​ളി​ല്‍ ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങാ​ന്‍  മ​ടി​ക്കു​ന്ന​തും ക​ച്ച​വ​ട​മാ​ന്ദ്യ​ത്തി​ന് കാ​ര​ണ​മാ​ണ്.
 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All