• Home
  • News
  • അനധികൃത താമസക്കാര്‍ക്കെതിരെയുള്ള പരിശോധന ശക്തം; ഒരാഴ്ച്ചയ്ക്കിടെ പിടിയിലായത് 14,

അനധികൃത താമസക്കാര്‍ക്കെതിരെയുള്ള പരിശോധന ശക്തം; ഒരാഴ്ച്ചയ്ക്കിടെ പിടിയിലായത് 14,000-ത്തിന് മുകളില്‍ പ്രവാസികള്‍

 റിയാദ്:രാജ്യത്ത് അനധികൃത താമസക്കാര്‍ക്കെതിരെയുള്ള തിരച്ചില്‍ ശക്തമാക്കി സൗദി. താമസ, തൊഴില്‍ നിയമ, അതിര്‍ത്തി ലംഘകരെയാണ് പിടികൂടുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന്  ഇത്തരത്തില്‍ നിയമ ലംഘകരായ 14,600 ഓളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. ജൂലൈ 15 മുതല്‍ 21 വരെയുള്ള കാലയളവില്‍ വിവിധ സുരക്ഷ ഫോഴ്സും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടും (ജവാസത്ത്) സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്.
പിടിയിലായവരില്‍ 4,500 പേര്‍ താമസ നിയമ ലംഘകരും 9,000 പേര്‍ അതിര്‍ത്തി സുരക്ഷാ ലംഘകരും ആയിരത്തോളം പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. രാജ്യത്തേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ 270 പേരില്‍ 46 ശതമാനം യെമന്‍ പൗരന്മാരും 44 ശതമാനം എത്യോപ്യക്കാരും 10 ശതമാനം മറ്റ് രാഷ്ട്രക്കാരുമാണ്. അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ചതിന് 127 പേരെയും നിയമലംഘകര്‍ക്ക് അഭയം നല്‍കിയ അഞ്ച് പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
ശിക്ഷാ നടപടികള്‍ക്ക് വിധേയരായ നിയമലംഘകരുടെ ആകെ എണ്ണം 60,000-ത്തിലധികം വരുമെന്നാണ് അധികൃതര്‍ പുറത്തിറക്കിയ കണക്കുകളില്‍ വ്യക്തമാകുന്നത്. ഇവരില്‍ 50,000 പുരുഷന്മാരും 9,600 സ്ത്രീകളുമാണുള്ളത്. 44,000 നിയമ ലംഘകരെ നാടുകടത്തലിനായി യാത്രാ രേഖകള്‍ ശരിയാക്കുന്നതിനായി എംബസികള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇവരെ പ്രവേശന വിലക്കോടെയായിരിക്കും രാജ്യത്ത് നിന്ന് കയറ്റി അയക്കുക.
അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആരെയെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സഹായിക്കുകയോ ഗതാഗത, താമസ സൗകര്യങ്ങള്‍ ഒരുക്കുകയോ ചെയ്താല്‍ 15 വര്‍ഷം വരെ തടവും പത്ത് ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All