• Home
  • News
  • ജോലി ചെയ്യാൻ 20 മൈൽ നടന്ന വിദ്യാർത്ഥിക്ക് കമ്പനി പുതിയ കാർ നൽകി

ജോലി ചെയ്യാൻ 20 മൈൽ നടന്ന വിദ്യാർത്ഥിക്ക് കമ്പനി പുതിയ കാർ നൽകി

അലബാമ: ഒരു ജോലിക്കായി കോളേജ് വിദ്യാർത്ഥി ഇരുട്ടിൽ നടന്നത് 20 മൈൽ ദൂരം. അദ്ദേഹം സമർപ്പിച്ച പ്രതിജ്ഞാബദ്ധതക്ക് കമ്പനിയുടെ സി.ഇ.ഒ. ഒരു കാർ സമ്മാനമായി നൽകി.

വെള്ളിയാഴ്ച രാവിലെ 8 മണിക്ക് പേൾഹാമിലെ ബെൽഹോപ്സ് കമ്പനിയിലെ ജോലിക്ക് എത്തേണ്ടിയിരുന്ന വാൾട്ടർ കർ, കാർ ബ്രേക് ഡൗൺ ആയതിനാൽ അർദ്ധരാത്രി മുതൽ വീട്ടിൽ നിന്ന് നടക്കാൻ തുടങ്ങി. എന്നാൽ പുലർച്ചെ 4 ആയപ്പോൾ പോലീസ് പിടികൂടി അദ്ദേഹത്തിന് ഭക്ഷണം വാങ്ങിക്കൊടുത്ത് കമ്പനി എംഡി ജെന്നി ലാമിയുടെ വീട്ടിൽ എത്തിക്കുകയായിരുന്നു.

മണിക്കൂറുകളോളം നടന്നിട്ടും വാൾട്ടർ വിശ്രമിക്കാതെ വീണ്ടും ജോലി ചെയ്യാൻ സന്നദ്ധനായിരുന്നു. അതിനാൽ കേടായ കാറിനു പകരം കാർ നൽകി അദ്ദേഹത്തെ സഹായിക്കാൻ തീരുമാനിച്ചു , ലാമി പറഞ്ഞു. അദ്ദേഹത്തിന്റെ വഴിയും യാത്രയും എന്നെ എത്രമാത്രം തൊട്ടെന്ന് പറയാൻ കഴിയുന്നില്ല. അവൻ താഴ്മയുള്ളവനും ദയയുള്ളവനും ആയിരുന്നു. അവന് വലിയ സ്വപ്നങ്ങൾ ഉണ്ടായിരുന്നു! അവൻ കഠിനാദ്ധ്വാനിയായിരുന്നു, അവർ ഫേസ്ബുക്കിൽ കുറിച്ചു.

Related News

Entertainment