• Home
  • News
  • വിദേശതൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിസാകാലാവധി രണ്ടുവർഷമായി ദീർഘിപ്പിക

വിദേശതൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിസാകാലാവധി രണ്ടുവർഷമായി ദീർഘിപ്പിക്കാൻ സൗദി

റിയാദ്: വിദേശതൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിസാകാലാവധി രണ്ടുവർഷമായി ദീർഘിപ്പിക്കാൻ സൗദി തൊഴിൽമന്ത്രാലയം തീരുമാനിച്ചു.നിലവിൽ വിസ നൽകിയാൽ ഒരുവർഷത്തിനകം റിക്രൂട്ട്‌മെന്റ് പൂർത്തിയാക്കണമെന്നാണ് ചട്ടം. വിസ ലഭിക്കുന്ന സ്ഥാപനങ്ങൾക്ക് രണ്ടുവർഷത്തിനകം വിദേശതൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ സാവകാശം ലഭിക്കും. രണ്ടുവർഷം കാലാവധിയുള്ള വിസ നേടുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.സ്വകാര്യമേഖലയിലെ സംരംഭകർ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനാണ് രണ്ടുവർഷം കാലാവധിയുള്ള വിസ വിതരണംചെയ്യുന്നതെന്ന് തൊഴിൽമന്ത്രാലയം വ്യക്തമാക്കി. സ്വദേശിവത്കരണം പൂർത്തിയാക്കുന്നതിന് സ്വകാര്യസ്ഥാപനങ്ങൾക്ക് സാവകാശം ലഭിക്കാൻ കാലാവധി ദീർഘിപ്പിക്കുന്നതിലൂടെ സാധ്യമാകും. വിസ ലഭിക്കുന്നതിന്‌ ആവശ്യമായ മുഴുവൻ രേഖകളും സമർപ്പിച്ചിട്ടുള്ള സ്വകാര്യസ്ഥാപനങ്ങൾക്ക് നേരത്തേ അനുവദിച്ച വിസാകാലാവധി രണ്ടു വർഷമായി ദീർഘിപ്പിച്ചുനൽകുമെന്നും തൊഴിൽമന്ത്രാലയം വ്യക്തമാക്കി. സ്വദേശിവത്കരണം ശക്തമായി നടപ്പാക്കുമ്പോഴും രാജ്യത്തെ സ്വകാര്യ മേഖലയിൽ വിദേശറിക്രൂട്ട്‌മെന്റിൽ കാര്യമായ കുറവുരേഖപ്പെടുത്തിയിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Related News

Entertainment

Business