• Home
  • News
  • എയർ ഇന്ത്യാ, ഇൻഡിഗോ, എമിറേറ്റ്സ് എന്നിവ നിരക്കിളവ് പ്രഘ്യാപിച്ചു

എയർ ഇന്ത്യാ, ഇൻഡിഗോ, എമിറേറ്റ്സ് എന്നിവ നിരക്കിളവ് പ്രഘ്യാപിച്ചു


അബുദാബി: ഇളവുകളുമായി വിമാനക്കമ്പനികൾ. എയർ ഇന്ത്യാ എക്സ്പ്രസ്, ഇൻഡിഗോ എമിറേറ്റ്സ് എയർലൈൻ എന്നിവയാണ് നിരക്കിളവ് പ്രഖ്യാപിച്ചത്.4 ദിവസത്തേക്ക് വൻ ഇളവ് പ്രഖ്യാപിച്ച് ഇൻഡിഗോയാണ് ബഹുദൂരം മുന്നിൽ. നികുതി ഉൾപ്പെടെ ആഭ്യന്തര യാത്രയ്ക്കു 899 രൂപയും (48 ദിർഹം) രാജ്യാന്തര യാത്രയ്ക്കു 3399 രൂപയുമാണ് (179 ദിർഹം) കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഇന്നലെ മുതൽ 13 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം. ഈ ടിക്കറ്റ് ഉപയോഗിച്ച് ജനുവരി 24 മുതൽ ഏപ്രിൽ 15 വരെ യാത്ര ചെയ്യാം.എയർ ഇന്ത്യാ എക്സ്പ്രസ് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള നിരക്കിളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായിൽ നിന്നു കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, മുംബൈ, ഡൽഹി, പുണെ എന്നിവിടങ്ങളിലേക്കു 260 ദിർഹമാണ് നിരക്ക്. ദുബായിൽ നിന്നു മംഗളൂരുവിലേക്ക് 290 ദിർഹം. ഷാർജയിൽ നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം യാത്രയ്ക്ക് 260 ദിർഹം നൽകിയാൽ മതി. എന്നാൽ ഷാർജ-കണ്ണൂർ സെക്ടറിൽ 399 ദിർഹമാണ് നിരക്ക്. ഇവിടെനിന്ന് മുംബൈയിലേക്കാണ് ഏറ്റവും കുറഞ്ഞ നിരക്കുള്ളത്, 255 ദിർഹം.

റാസൽഖൈമയിൽ നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം യാത്രയിലും 260 ദിർഹം മതി. എന്നാൽ അബുദാബിയിൽ നിന്നും അൽഐനിൽ നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യണമെങ്കിൽ 349 ദിർഹം നൽകണം. അബുദാബി-കണ്ണൂർ, അബുദാബി-മംഗളൂരു എന്നിവിടങ്ങളിലേക്ക് 469 ദിർഹമാണ് നിരക്ക്. ഓരോ യാത്രയ്ക്കും 30 ദിർഹം ട്രാൻസാക്‌ഷൻ ഫീസ് കൂടി നൽകണം. ഇന്നലെ മുതൽ 15 വരെ ടിക്കറ്റെടുക്കുന്നവർക്ക് ഇതുപയോഗിച്ച് ഈ മാസം 15 മുതൽ മാർച്ച് 26 വരെ മാത്രമേ യാത്ര ചെയ്യാനൊക്കൂവെന്ന് എയർലൈൻ അറിയിച്ചു.എമിറേറ്റ്സ് എയർലൈനിൽ തിരഞ്ഞെടുത്ത സെക്ടറുകളിലേക്കു മാത്രമാണ് ആദായ നിരക്ക്. ദുബായിൽ നിന്ന് തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലേക്കു പുറമേ മറ്റു ചില വിദേശ നാടുകളിലേക്കും ഇക്കണോമി, ബിസിനസ് ക്ലാസുകളിൽ നിരക്കിളവുണ്ട്. തിരുവനന്തപുരത്തേക്ക് നികുതി ഉൾപ്പെടെ 825 ദിർഹമും മുംബൈയിലേക്ക് 915 ദിർഹമുമാണ് ഇക്കണോമി ക്ലാസ് നിരക്ക്. ബിസിനസ് ക്ലാസിൽ ഇത് യഥാക്രമം 3395, 3595 ദിർഹമായിരിക്കും. ഈ മാസം 22 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് നവംബർ 30 വരെ യാത്ര ചെയ്യാം. എമിറേറ്റ്സിൽ ഇപ്പോൾ ബുക്ക് ചെയ്താൽ വേനൽ അവധിക്കാലത്തും യാത്ര ചെയ്യാമെന്നതാണ് മുഖ്യ ആകർഷണം.

Entertainment