• Home
  • News
  • ഖത്തർ: തണുപ്പകറ്റാൻ കൽക്കരി കത്തിക്കുന്നവർക്ക് ജാഗ്രത നിർദേശം

ഖത്തർ: തണുപ്പകറ്റാൻ കൽക്കരി കത്തിക്കുന്നവർക്ക് ജാഗ്രത നിർദേശം

ദോഹ: ഖത്തറിൽ അനുഭവപ്പെടുന്ന കൊടും തണുപ്പകറ്റാൻ കൽക്കരി കത്തിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ അധികൃതർ അറിയിച്ചു. ഇത്തരത്തിൽ കൽക്കരി കത്തിക്കുന്നതിനിടെ പൊള്ളലേറ്റ നിരവധി പേരാണ് ഹമദിൽ കഴിഞ്ഞ ദിവസം ചികിത്സക്കെത്തിയത്.

തണുപ്പകറ്റാൻ കൽക്കരി വാങ്ങുന്നവർ ഗുണമേന്മ നോക്കി വാങ്ങണമെന്നും ഇല്ലെങ്കിൽ തീപിടുത്തങ്ങളും മറ്റു നാശ നഷ്ടങ്ങളും ഉണ്ടാവുമെന്നും അധികൃതർ അറിയിച്ചു. തീ കായുന്ന സ്ഥലങ്ങൾ കഴിവതും സുരക്ഷിതമാക്കി വക്കാനുള്ള ജാഗ്രതയുണ്ടാവണമെന്നും ആവശ്യം കഴിഞ്ഞാൽ തീയണക്കാൻ മറന്നു പോകരുതെന്നും അറിയിപ്പിൽ പറയുന്നുണ്ട്. ശുചിമുറികളിൽ വാട്ടർ ഹീറ്റർ ഉപയോഗിക്കുന്നവരും ജാഗ്രത പാലിക്കണം. കുട്ടികൾക്ക് ചൂടുവെള്ളം ഒരിക്കലും അവർക്കു എത്തിപെടാവുന്ന സ്ഥലങ്ങളിൽ വക്കരുതെന്നും ഹമദ് അധികൃതർ അറിയിച്ചിട്ടുണ്ട്.

Entertainment