• Home
  • News
  • ഖത്തർ ഇ വർഷം പുതിയ അവസരങ്ങളും ആനുകൂല്യങ്ങളും നൽകുന്നു

ഖത്തർ ഇ വർഷം പുതിയ അവസരങ്ങളും ആനുകൂല്യങ്ങളും നൽകുന്നു

ദോഹ: വിദേശനിക്ഷേപകരെ ഖത്തറിലേക്ക് ആകർഷിക്കാനായി പുതിയ നയങ്ങൾക്ക് രൂപം നൽകി. സാമ്പത്തിക വാണിജ്യ മേഖലകളിൽ 100% വിദേശനിക്ഷേപം നടത്തുന്നവർക്കു പദ്ധതി നടത്തിപ്പിനാവശ്യമായ ഭൂമി ഉൾപ്പെടെ ഒട്ടേറെ സൗജന്യങ്ങൾ ലഭ്യമാകും. വിദേശനിക്ഷേപകരെ വരുമാനനികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്‌. വിദേശനിക്ഷേപ നിയമപ്രകാരം (2019ലെ 1ാം നമ്പർ നിയമം) ലഭ്യമാകുന്ന ആനുകൂല്യങ്ങളുടേയും നടപടിക്രമങ്ങളുടെയും വിശദാംശങ്ങൾ വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ്‌ അമീർ ഷെയ്‌ഖ്‌ തമീം ബിൻ ഹമദ്‌ അൽതാനി അംഗീകാരം നൽകിയത്‌. വിദേശനിക്ഷേപ അപേക്ഷകളിൽ 15 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട അധികൃതർ തീരുമാനം അറിയിക്കും. അപേക്ഷ നിരസിക്കപ്പെട്ടാൽ 15 ദിവസത്തിനകം വാണിജ്യ വ്യവസായ മന്ത്രിക്ക്‌ അപ്പീൽ നൽകാം. അപ്പീലിൽ 30 ദിവസത്തിനകം തീരുമാനമുണ്ടാകും. ബാങ്ക്‌, ഇൻഷുറൻസ്‌ കമ്പനികളിലും കൊമേഴ്‌സ്യൽ ഏജൻസികളിലും വിദേശനിക്ഷേപം അനുവദനീയമല്ല. ആവശ്യമെങ്കിൽ കൂടുതൽ മേഖലകളിൽ മന്ത്രിസഭയ്‌ക്ക്‌ നിക്ഷേപ വിലക്കേർപ്പെടുത്താനാകും. ഖത്തർ പെട്രോളിയത്തിലോ ഖത്തർ പെട്രോളിയം നൽകിയിട്ടുള്ള വ്യക്‌തിഗത ലൈസൻസുകളിലോ ഊർജമേഖലയിലെ മറ്റു കമ്പനികളിലോ വിദേശ നിക്ഷേപം അനുവദനീയമല്ല.

Related News

Entertainment