• Home
  • News
  • കുവൈത്തിൽ ഇന്റർനെറ്റ് ഉപയോഗത്തിന് ചെലവേറും

കുവൈത്തിൽ ഇന്റർനെറ്റ് ഉപയോഗത്തിന് ചെലവേറും

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്റർനെറ്റ് ഉപയോഗത്തിന് ചെലവേറും. സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള വാടക വർധിപ്പിക്കാൻ വാർത്താ വിതരണ മന്ത്രാലയം തീരുമാനിച്ചതോടെ ഇന്റർനെറ്റ് സേവന ദാതാക്കളും വാർത്താവിനിമയ കമ്പനികളും സേവന നിരക്ക് വർധിപ്പിക്കാനൊരുങ്ങുകയാണ്. മന്ത്രാലയവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ഇന്റർനെറ്റ് ദാതാക്കളുടെ പല സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുള്ളത്.നാമമാത്ര വാടക ഈടാക്കിയിരുന്ന സ്ഥാനത്ത് 400% വരെ വർധനയാണ് വാടക നിരക്കിൽ വാർത്താവിനിമയ മന്ത്രാലയം വരുത്തിയിട്ടുള്ളത്. ഇന്റർനെറ്റ് കമ്പനികളുമായി കൂടിയാലോചനയില്ലാതെ വരുത്തുന്ന വർധന കമ്പനികളുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുമെന്നാണ് അവരുടെ വാദം. പുതിയ സാഹചര്യത്തിൽ ചില കമ്പനികൾ 5 ലക്ഷം ദിനാർ വരെ പ്രതിവർഷം മന്ത്രാലയത്തിൽ അടക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

Related News

Entertainment

Business