• Home
  • News
  • ശമ്പള തോത് വർധിപ്പിച്ചുകൊണ്ട് കുടുംബസന്ദർശക വീസ
kuwait

ശമ്പള തോത് വർധിപ്പിച്ചുകൊണ്ട് കുടുംബസന്ദർശക വീസ

കുവൈത്ത് സിറ്റി: ശമ്പള തോത് വർധിപ്പിച്ചുകൊണ്ട് കുടുംബസന്ദർശക വീസ. രക്ഷിതാക്കൾ സന്ദർശക വീസയെടുക്കാൻ അപേക്ഷകന് 500 ദിനാറിൽ കുറയാത്ത ശമ്പളം വേണം. നിലവിൽ 250 ദിനാർ ശമ്പളമുള്ളവർക്കും അപേക്ഷിക്കാമായിരുന്നു. ശമ്പള തോത് വർധിപ്പിച്ചുകൊണ്ട് താമസാനുമതികാര്യ വിഭാഗം ഉത്തരവിറക്കി.കുടുംബസന്ദർശക വീസയ്ക്ക് 30 ദിവസവും ടൂറിസ്റ്റ് വീസയ്ക്ക് 90 ദിവസവുമാകും കാലാവധി. എന്നാൽ വീസ സ്പോൺസർ ചെയ്യുന്ന വ്യക്തിയുടെ തൊഴിൽ, സാഹചര്യങ്ങൾ, സന്ദർശനോദ്ദേശ്യം എന്നിവ പരിഗണിച്ച് കാലാവധി പുനർനിർണയിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് അവകാശമുണ്ടാകും.സഹോദരങ്ങൾക്കുള്ള സന്ദർശക വീസ 30 ദിവസത്തേക്ക് മാത്രമായിരിക്കും.എല്ലാതരം സന്ദർശകവീസയുടെയും കാലാവധി ദീർഘിപ്പിക്കുന്നതിനുള്ള നിരോധനം തുടരും.

Related News

Entertainment