• Home
  • News
  • സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ രാജി വച്ചു
alok verma

സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ രാജി വച്ചു

ന്യൂദല്‍ഹി: സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മ രാജി വച്ചു. സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെയാണ് രാജി. ഫയര്‍ സര്‍വീസ് ഡിജിയായുള്ള നിയമനം ഏറ്റെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.കേന്ദ്ര സര്‍ക്കാരിന്റെ പാതിരാ നാടകത്തിന് തിരശ്ശീല വീഴ്ത്തി കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുപ്രിംകോടതി ഉത്തരവിലൂടെ അലോക് വര്‍മ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് തിരികെയെത്തിയത്.സി.ബി.ഐ ഡയറക്ടറെ നിയമിക്കേണ്ടതും നീക്കേണ്ടതും ഉന്നതാധികാര സമിതിയാണെന്നു ചൂണ്ടിക്കാട്ടിയാണ് പാതിരാത്രി പടിയിറക്കിയ കേന്ദ്ര ഉത്തരവ് സുപ്രിംകോടതി അസാധുവാക്കിയിരുന്നത്. എന്നാല്‍, ഉന്നതാധികാര സമിതിക്ക് ഡയറക്ടറെ മാറ്റാമെന്ന കോടതിവിധിയുടെ മറപിടിച്ച് അടിയന്തരമായി കേന്ദ്രം നടപടിയെടുക്കുകയായിരുന്നു.

Entertainment