• Home
  • News
  • ഉംറ-ഹജ്ജ് തീർഥാടകർക്കായി കൂടുതൽ ആഗോള സർവീസ് ആരംഭിക്കാൻ ഹജ്ജ് ഉംറ മന്ത്രാലയവും സൗ
hajj

ഉംറ-ഹജ്ജ് തീർഥാടകർക്കായി കൂടുതൽ ആഗോള സർവീസ് ആരംഭിക്കാൻ ഹജ്ജ് ഉംറ മന്ത്രാലയവും സൗദി എയർലൈൻസും

റിയാദ്: ഉംറ-ഹജ്ജ് തീർഥാടകർക്കായി കൂടുതൽ ആഗോള സർവീസ് ആരംഭിക്കാൻ ഹജ്ജ് ഉംറ മന്ത്രാലയവും സൗദി എയർലൈൻസും ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. ഓരോ വര്‍ഷവുമുണ്ടാകുന്ന തീര്‍ഥാടകരുടെ വര്‍ധന പരിഗണിച്ചാണ് തീരുമാനം. ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്ദനും സൗദി എയർലൈൻസ് ജനറൽ മാനേജർ എൻജിനീയർ സ്വാലിഹ് അൽജാസിറുമാണ് കരാറില്‍ ഒപ്പിട്ടത്.തീർഥാടകരുടെ എണ്ണത്തിൽ ഉണ്ടായേക്കാവുന്ന വർധനവ് കണക്കിലെടുത്താണ് തീരുമാനം. നേരത്തെ ‌ദേശീയ പദ്ധതികളുടെ ഭാഗമായി കൂടുതല്‍ ഉംറ വിസകള്‍ അനുവദിക്കാന്‍ മന്ത്രാലയം തീരുമാനിച്ചിരുന്നു. 2030ഓടെ വർഷത്തിൽ 30 ദശലക്ഷം തീർഥാടകരെയാണ് രാജ്യത്തേക്ക് പ്രതീക്ഷിക്കുന്നത്.

Related News

Entertainment