• Home
  • News
  • ഖത്തറിലെ വാട്സ്ആപ് ഉപയോക്താക്കൾക്ക് കനത്ത ജാഗ്രത നിർദേശം
qatar whatsapp fake messages

ഖത്തറിലെ വാട്സ്ആപ് ഉപയോക്താക്കൾക്ക് കനത്ത ജാഗ്രത നിർദേശം

ദോഹ: രാജ്യത്തിലെ വാട്സ്ആപ് ഉപയോക്താക്കൾക്ക് കനത്ത ജാഗ്രത പാലിക്കാൻ നിർദേശം. വാട്സാപ്പിൽ നിരന്തരം അജ്ഞാത കേന്ദ്രങ്ങളിൽ നിന്ന് സന്ദേശങ്ങളും ലിങ്കുകളും സന്ദേശമായി വന്നാൽ ഒരു കാരണവശാലും ലിങ്കുകൾ തുറന്നു നോക്കുകയോ മറുപടി അയക്കുകയോ ചെയ്യരുതെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ അറിയിച്ചു. വാട്സാപ്പ് സന്ദേശങ്ങൾക്ക് പുറമെ എസ് എം എസുകളായും ഇത്തരം വ്യാജ സന്ദേശങ്ങൾ ആളുകൾക്കിടയിൽ പടരുന്നുണ്ട്.

സീ ഐ ഡീ ഡിപ്പാർട്മെന്റിന്റെ പേരിലും മറ്റു മന്ത്രാലയങ്ങളുടെ പേരുകളിലും ഈ സന്ദേശങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചത് ജനങ്ങൾ ആഭ്യന്തര മന്ത്രാലയത്തിൽ പരാതി നൽകിയിരുന്നു. രാജ്യത്തെ വിവിധ ബാങ്കുകളിൽ നിന്നാണെന്നു പരിചയപ്പെടുത്തി വ്യകതികളുടെ ബാങ്ക് വിവരങ്ങളും മറ്റു വിശദാംശങ്ങളും ചോദിച്ചറിയുന്ന സന്ദേശങ്ങൾക്കും മറുപടി നൽകരുതെന്നും ആഭ്യന്തര മന്ത്രാലയം വാർത്ത കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ സന്ദേശങ്ങൾ ലഭിച്ചാൽ അത് പരിശോധിക്കാൻ മെട്രാഷ് 2 അപ്പ്ലികേഷനിലും 2347444 എന്ന നമ്പറിലും സൗകര്യമൊരുക്കിയിട്ടുണ്ട്.

Entertainment

Business