• Home
  • News
  • ദുബായിൽ പോസ്റ്റ് കോവിഡ് കെയർ ആയുർവേദ ക്ലിനിക്കുമായി ശാന്തിഗിരി

ദുബായിൽ പോസ്റ്റ് കോവിഡ് കെയർ ആയുർവേദ ക്ലിനിക്കുമായി ശാന്തിഗിരി

ദുബായ് ∙ ശാന്തിഗിരി ഹോളിസ്റ്റിക് ഹെൽത്ത് സെന്റർ യുഎഇയിലെ ആദ്യ പോസ്റ്റ് കോവിഡ് കെയർ ആയുർവേദിക് ക്ലിനിക് ദുബായ് മോട്ടോർ സിറ്റിയിൽ ആരംഭിച്ചു. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി ഉദ്ഘാടനം ചെയ്തു. കോവിഡിനു ശേഷം ശാരീരിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കുള്ള സുഖചികിത്സാ കേന്ദ്രമാണിത്. 
ആയുർവേദത്തിന്റെ പുണ്യം അനുഭവിക്കാൻ യുഎഇയിൽ അവസരമൊരുക്കാനായതിൽ അഭിമാനമുണ്ടെന്ന് ലൂത്ത ഗ്രൂപ്പ് വൈസ് ചെയർമാൻ അബ്ദുല്ല ഇബ്രാഹിം സഈദ് ലൂത്ത പറഞ്ഞു. 
ആയുഷ് മന്ത്രാലയത്തിന് കീഴിൽ ആയുർവേദ, യോഗ, നാച്ചുറോപതി, യുനാനി, സിദ്ധ, ഹോമിയോ എന്നീ സമാന്തര ചികിത്സാ രീതികൾ നേരത്തെ തന്നെ ശാന്തിഗിരി ഇന്ത്യയിൽ ആരംഭിച്ചിരുന്നു. മെഡിക്കൽ ഡയറക്ടർ ഡോ. ശുഭ കാവിലെ വീട്ടിൽ, ആയുർവേദ പ്രാക്റ്റീഷണർ ഡോ. അഭിരാമി സന്തോഷ് എന്നിവർ പങ്കെടുത്തു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All