• Home
  • News
  • ഒമാനിൽ എല്ലാത്തരം വിസകളും സെപ്​റ്റംബർ ഒന്നു മുതൽ അനുവദിക്കും, ആർ.ഒ.പി

ഒമാനിൽ എല്ലാത്തരം വിസകളും സെപ്​റ്റംബർ ഒന്നു മുതൽ അനുവദിക്കും, ആർ.ഒ.പി

മ​സ്​​ക​ത്ത് ​: സെ​പ്​​റ്റം​ബ​ർ ഒ​ന്നു മു​ത​ൽ രാ​ജ്യ​ത്ത്​ എ​ല്ലാ ത​ര​ത്തി​ലു​ള്ള വി​സ​ക​ളും അ​നു​വ​ദി​ക്കു​ന്ന​ത്​ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന്​ പൊ​ലീ​സ്​ ആ​ൻ​ഡ്​​ ക​സ്​​റ്റം​സ്​ ഓ​പ​റേ​ഷ​ൻ​സ്​ അ​സി. ഇ​ൻ​സ്​​പെ​ക്​​ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ അ​ബ്​​ദു​ല്ല അ​ൽ ഹാ​ർ​ത്തി പ​റ​ഞ്ഞു.

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ ഏ​പ്രി​ൽ മു​ത​ൽ വി​സ അ​നു​വ​ദി​ക്കു​ന്ന​ത്​ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട്​​ ഡോ​സ്​ വാ​ക്​​സി​ന​ട​ക്കം സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ പു​തി​യ വി​സ​യി​ലു​ള്ള​വ​ർ​ക്ക്​ ഒ​മാ​നി​ലേ​ക്ക്​ വ​രാ​വു​ന്ന​താ​ണ്. ഇ​തോ​ടൊ​പ്പം ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ അ​നു​വ​ദി​ച്ച എ​ല്ലാ വി​സ​ക​ളു​ടെ​യും കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കി​യി​ട്ടു​ണ്ട്. കാ​ലാ​വ​ധി നീ​ട്ടി​യ​തി​ന്​ പ്ര​ത്യേ​ക ഫീ​സ്​ ചു​മ​ത്തി​ല്ല. രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​ള്ള​വ​ർ​ക്ക്​ ആ​ർ.​ഒ.​പി വെ​ബ്​​സൈ​റ്റി​ൽ ക​യ​റി​യാ​ൽ കാ​ലാ​വ​ധി നീ​ട്ടി​യ​ത്​ മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കും. രാ​ജ്യ​ത്തി​ന്​ പു​റ​ത്താ​യി​ട്ട്​ ആ​റു​മാ​സം ക​ഴി​ഞ്ഞ​വ​ർ വി​സ പ​ദ​വി അ​പ്​​ഡേ​റ്റ്​ ചെ​യ്യ​ണം. ഇ​തി​ന് സ്​​പോ​ൺ​സ​ർ എ​മി​ഗ്രേ​ഷ​നി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. ഈ ​ന​ട​പ​ടി​ക്ര​മ​ത്തി​നു ശേ​ഷം ആ​റു​മാ​സം ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ഒ​മാ​നി​ലേ​ക്ക്​ തി​രി​ച്ചു​വ​രാ​വു​ന്ന​താ​ണെ​ന്നും മേ​ജ​ർ അ​ബ്​​ദു​ല്ല അ​ൽ ഹാ​ർ​ത്തി പ​റ​ഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All